സിഡ്നി: വളരെ മനോഹരമായ വികാരം, അല്ലെങ്കില്‍ സുന്ദരമായ വികാരം എന്നോക്കെയാണ് പ്രണയത്തെക്കുറിച്ച് കവികളും മറ്റും വിശേഷിപ്പിക്കാറ്. രണ്ട് ജീവികള്‍ തമ്മില്‍ തോന്നുന്ന ആകര്‍ഷണത്തിന് പിന്നില്‍ എന്തായിരിക്കും കാരണം സാമൂഹിക ശാസ്ത്രകാരന്മാര്‍ വര്‍ഷങ്ങളായി ഉത്തരം തേടുന്ന ചോദ്യമാണിത്.
ഇതിന് പൂര്‍ണ്ണമായ ഉത്തരമില്ലെങ്കിലും, എന്തുകൊണ്ടാണു സ്ത്രീയ്ക്കു പുരുഷനോട് പ്രണയം തോന്നുന്നത് എന്ന കാരണം ഒരു പഠനത്തിലൂടെ വ്യക്തമായിരിക്കുന്നു. ആണ്‍കുട്ടികള്‍ കാട്ടുന്ന സഹാനുഭൂതിയാണു പെണ്ണിന് അവരോടു പ്രണയം തോന്നാനുള്ള കാരണമെന്ന് പഠനം പറയുന്നത്.
സൗഹൃദവും സഹാനുഭൂതിയുമാണു പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഓസ്‌ട്രേലിയയിലെ കാത്തലിക് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. പ്രണയിക്കാന്‍ മാത്രമല്ല സൗഹൃദം സ്ഥാപിക്കാനും പെണ്ണ് ഇഷ്ടപ്പെടുന്നതു സഹാനുഭൂതിയുള്ള ആണിനൊടാണെന്നു പഠനം കണ്ടെത്തി.