നന്നായി മണത്തറിയാന്‍ കഴിവുള്ള സ്‌ത്രീകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്!

By Web Desk  |  First Published Mar 26, 2017, 1:47 PM IST

സുഗന്ധം, ദുര്‍ഗന്ധം തുടങ്ങിയവ നമ്മള്‍ അറിയുന്നത്, മണത്തറിയാനുള്ള കഴിവുള്ളതുകൊണ്ടാണ്. നമ്മുടെ നാസാരന്ധ്രത്തിലെ മണമറിയുന്നതിനുള്ള കോശങ്ങളുടെ പ്രവര്‍ത്തനമാണ് ഇത് സാധ്യമാകുന്നത്. മണത്തറിയാനുള്ള കഴിവ് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മണത്തറിയാനുള്ള ശേഷി ഇല്ലാതാകുന്നത്, അല്‍ഷിമേഴ്‌സ് പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ മുന്നറിയിപ്പായി വേണം കാണാന്‍. ഇവിടെയിതാ, പുതിയ പഠനം അനുസരിച്ച് സ്‌ത്രീകളുടെ മണത്തറിയാനുള്ള കഴിവ് അവരുടെ സാമൂഹിക-ശാരീരിക-മാനസിക ആരോഗ്യത്തില്‍ ഏറെ പ്രധാനമാണത്രെ.

നന്നായി മണത്തെടുക്കാന്‍ കഴിവുള്ള സ്‌ത്രീകള്‍ ശാരീരികപരവും മാനസികവരും നല്ല ആരോഗ്യമുള്ളവരായിരിക്കും. ഇത് അവരുടെ സാമുഹിക ഇടപെടലുകളെ ശക്തിപ്പെടുത്തുകയും, സമൂഹത്തില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ മണത്തെടുക്കാനുള്ള കഴിവ് കുറഞ്ഞവര്‍ ശാരീരിക - മാനിസക ആരോഗ്യത്തില്‍ ഏറെ പിന്നിലായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് സാമൂഹികബന്ധങ്ങള്‍ വളരെ കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

Latest Videos

ജേര്‍ണല്‍ സയന്റിഫിക് റിപ്പോര്‍ട്സ് എന്ന മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ 3005ഓളം പേരാണ് വിധേയരായാത്. ഹോളണ്ടിലെ വെയ്ജേനിയന്‍ഗന്‍ സര്‍വ്വകലാശാലയിലേ ഗവേഷകനായ സാന്നെ ബോസ്‌വെല്‍ഡ്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. അതേസമയം സ്‌ത്രീകളില്‍ കണ്ടെത്തിയ നിഗമനം പ്രായമായ പുരുഷന്‍മാരില്‍ കണ്ടെത്താനായില്ല എന്നതും ശ്രദ്ധേയമാണ്. പുരുഷന്‍മാരുടെ സാമൂഹിക ബന്ധം, ശാരീരിക - മാനസിക ആരോഗ്യം എന്നിവയെ മണത്തറിയാനുളള കഴിവ് ഒരു തരത്തിലും ബാധിക്കുന്ന ഘടകമല്ലെന്ന് കണ്ടെത്തി.

click me!