ഗ്യാസ് സ്റ്റൗ സുരക്ഷിതമായി ഉപയോഗിക്കാം; ഈ അബദ്ധങ്ങൾ ഒഴിവാക്കാം  

വെള്ളം ചൂടാക്കുന്നത് മുതൽ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ വരെ ഗ്യാസ് അടുക്കളയിൽ അത്യാവശ്യമാണ്. ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്

Gas stoves can be used safely avoid these mistakes

അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? വെള്ളം ചൂടാക്കുന്നത് മുതൽ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ വരെ ഗ്യാസ് അടുക്കളയിൽ അത്യാവശ്യമാണ്. ഗ്യാസ് സ്റ്റൗ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഗ്യാസ് അടുപ്പ് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. 

ബർണർ പരിശോധിക്കാം 

Latest Videos

പലരും മറന്നുപോകുന്ന കാര്യമാണെങ്കിലും ബർണർ എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെ ഉപയോഗ ശേഷം ബർണർ ഓഫ് ആക്കാൻ മറക്കരുത്. അതുമാത്രമല്ല ബർണർ എപ്പോഴും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. 

വൃത്തിയായി സൂക്ഷിക്കാം 

വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നിരുന്നാലും അഴുക്ക് നിറഞ്ഞ സ്റ്റൗ കൂടുതൽ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണ്. ഭക്ഷണ സാധനങ്ങളും അഴുക്കും അടിഞ്ഞുകൂടി ബർണറുകളിൽ നിന്നും ശരിയായ രീതിയിൽ തീ വരാതിരിക്കുകയും ഗ്യാസ് ലീക്ക് ആവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഉപയോഗ ശേഷം ചൂട് മുഴുവനായും മാറിയെന്ന് ഉറപ്പ് വരുത്തിക്കഴിഞ്ഞാൽ നനവുള്ള തുണി ഉപയോഗിച്ച് ബർണർ തുടച്ചെടുക്കാവുന്നതാണ്. 

തീ പടരുന്ന വസ്തുക്കൾ 

എളുപ്പത്തിൽ തീ പടരാൻ സാധ്യതയുള്ള വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കാൻ പാടില്ല. പ്ലാസ്റ്റിക് ബാഗ്, തടികൊണ്ടുള്ള വസ്തുക്കൾ, മരുന്ന് എന്നിവ എളുപ്പത്തിൽ തീ പടരുന്നവയാണ്. ഇത്തരം സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ ഭാഗത്ത് നിന്നും മാറ്റി സൂക്ഷിക്കാം.   

വസ്ത്രങ്ങൾ ഇടുമ്പോൾ ശ്രദ്ധിക്കാം 

അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഗ്യാസ് സ്റ്റൗവിന്റെ ഭാഗത്തേക്ക് പോകരുത്. കാഴ്ച്ചയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും അയഞ്ഞ വസ്ത്രങ്ങളിൽ എളുപ്പത്തിൽ തീ പടരുകയും അപകടങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. 

എന്തിനാണ് ടോയ്‌ലറ്റ് ഫ്ലഷിൽ രണ്ട് ബട്ടൺ കൊടുത്തിരിക്കുന്നത്; നിങ്ങൾക്കറിയാമോ?

vuukle one pixel image
click me!