സിംഗിൾ ഫേസ് വേണോ, ത്രീ ഫേസ് വേണോ? വീട് വയറിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

വീട് നിർമ്മാണ ഘട്ടത്തിൽ മേൽക്കൂര വാർക്കുന്ന സമയത്താണ് വീട് വയറിങ് ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കൂടാതെ വീടിനുള്ളിൽ എവിടെയൊക്കെയാണ് ഇലക്ട്രിക്ക് പോയിന്റുകൾ വേണ്ടതെന്നും വീട്ടുപകരണങ്ങൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടതെന്നും നേരത്തെ തീരുമാനിച്ചിരിക്കുകയും വേണം

Do you want single phase or three phase Dont ignore these things when wiring your house

വീട് വയറിങ് ചെയ്യുന്നതിന് മുമ്പ് ഇലക്ട്രിക്കൽ ലേഔട്ടും എസ്റ്റിമേറ്റും കൃത്യമായി തയ്യാറാക്കേണ്ടതുണ്ട്. വീട് നിർമ്മാണ ഘട്ടത്തിൽ മേൽക്കൂര വാർക്കുന്ന സമയത്താണ് വീട് വയറിങ് ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കൂടാതെ വീടിനുള്ളിൽ എവിടെയൊക്കെയാണ് ഇലക്ട്രിക്ക് പോയിന്റുകൾ വേണ്ടതെന്നും വീട്ടുപകരണങ്ങൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടതെന്നും നേരത്തെ തീരുമാനിച്ചിരിക്കുകയും വേണം. ഇതിനുവേണ്ടി പരിചയ സമ്പന്നനായ ഇലക്ട്രീക്ഷ്യനെ സമീപിക്കുന്നത് നല്ലതായിരിക്കും. വീട് വയറിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

സിംഗിൾ അല്ലെങ്കിൽ ത്രീ ഫേസ് 

Latest Videos

പലർക്കും സംശയമുള്ള കാര്യമാണ് വീടിന് സിംഗിൾ ഫേസ് നൽകണോ അതോ ത്രീ ഫേസ് നൽകണോ എന്നത്. വീടുകളിലും ചെറിയ സ്ഥാപനങ്ങളിലുമാണ് സാധാരണമായി സിംഗിൾ ഫേസ് കണക്ഷൻ ഉപയോഗിക്കാറുള്ളത്. ഒരു ഫേസും ഒരു ന്യൂട്രലുമുള്ള രണ്ട് വയർ കണക്ഷനാണ് സിംഗിൾ ഫേസ്. ഇതിൽ 230V സപ്ലൈയാണ് ലഭിക്കുന്നത്. 5000 വാട്ട് വരെ ഇത് ഉപയോഗിക്കാൻ സാധിക്കും. 5000 നും കൂടുതൽ വാട്ട് ആണെങ്കിൽ ത്രീ ഫേസ് ഉപയോഗിക്കേണ്ടിവരും. ത്രീ ഫേസിന് മൂന്ന് ഫേസും ഒരു ന്യൂട്രലുമുള്ള 4 വയറുകളാണ് ഉള്ളത്. 415 വോൾട്ട് വോൾട്ടേജാണ് ത്രീ ഫേസിന് ലഭിക്കുന്നത്.    

വയറിന്റെ നീളം 

സാധാരണമായി വീടുകളിൽ വയറിങ് ചെയ്യുമ്പോൾ കോപ്പർ വയറുകളാണ് ഉപയോഗിക്കുന്നത്. വയർ വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുള്ളവ നോക്കി വാങ്ങേണ്ടതുണ്ട്. പിവിസി പൈപ്പുകളാണ്  വയറിങ് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത്. ഇത് വയറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും, എലികൾ വയർ കടിച്ചുമുറിക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും. 15 മി.മീ മുതൽ 25 മി.മീ വരെ വ്യാസം വരുന്ന പിവിസി പൈപ്പുകൾ ഉണ്ട്. ഇത് ഉപയോഗിച്ച് വയറിങ് ചെയ്യാൻ സാധിക്കും. ഇനി പൂശാത്ത ചുമരാണെങ്കിൽ വീടിന് പുറത്തുകൂടെയാണ് വയറിങ് ചെയ്യേണ്ടത്. 

സ്വിച്ചുകൾ

വയറിങ് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ ഏതുതരം സ്വിച്ചുകൾ വാങ്ങണമെന്ന് നോക്കേണ്ടതുണ്ട്. ഐഎസ്ഐ മുദ്രയുള്ള ബ്രാൻഡുകൾ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം. ചിലവ് കുറയ്ക്കുന്നതിനായി രണ്ട് മുറികൾക്കും കൂടി പൊതുവായി ഒരു ചുവരിൽ തന്നെ സ്വിച്ചുകൾ ഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടിടത്തേക്കും വയറിന്റെ ആവശ്യം വരുന്നില്ല. വയറിന്റെ അളവും കുറയ്ക്കാൻ സാധിക്കും. 

എർത്തിങ് ചെയ്യണം 

വീടുകളിൽ എർത്തിങ് ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൈദ്യുതി സുരക്ഷക്ക് വേണ്ടിയാണ് എർത്തിങ് ചെയ്യുന്നത്. ഇതുവഴി എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ വൈദ്യുത പ്രവാഹം ഭൂമിയിലേക്ക് പ്രവഹിക്കുന്നതിനുള്ള ഒരു പാത നൽകുവാനും വൈദ്യുതാഘാതവും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.   

സോളാർ പാനലിലേക്ക് മാറുകയാണോ നിങ്ങൾ? ഈ ആശങ്കൾ ഒഴിവാക്കാം

vuukle one pixel image
click me!