എസി കറന്റ് ബില്ല് കൂട്ടിയോ? എങ്കിൽ ഇതാണ് പ്രശ്നം; സൂക്ഷിക്കാം 

ഫാൻ ഉപയോഗിച്ചിട്ടും ചൂട് മാറാതായതോടെ പലരും എസി വാങ്ങി ഉപയോഗിക്കുകയാണ്. എസി ഉപയോഗം തുടങ്ങിയതിന് ശേഷം  സാധാരണയിൽ നിന്നും കൂടുതൽ കറന്റ് ബില്ല് വന്നോ?


വേനൽക്കാലമായതൊടെ ചൂടെടുത്ത് വലയുകയാണ് ആളുകൾ. പുറത്തിറങ്ങിയാൽ സൂര്യപ്രകാശമടിച്ച് ശരീരം പൊള്ളിപ്പോകുന്ന അവസ്ഥ. എന്നാൽ അതിലും വലിയ രീതിയിലാണ് വീടിനുള്ളിലെ ചൂട്. ഫാൻ ഉപയോഗിച്ചിട്ടും ചൂട് മാറാതായതോടെ പലരും എസി വാങ്ങി ഉപയോഗിക്കുകയാണ്. എസി ഉപയോഗം തുടങ്ങിയതിന് ശേഷം  സാധാരണയിൽ നിന്നും കൂടുതൽ കറന്റ് ബില്ല് വന്നോ? എങ്കിൽ പ്രശ്നം ഇതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ എസി ഉപയോഗിക്കുമ്പോൾ അമിതമായി കറന്റ് ബില്ല് വരില്ല.

1. എസി വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങാം. വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന് നോക്കണം. 5 സ്റ്റാർ എസികൾ വാങ്ങുന്നതാണ് നല്ലത്. 

Latest Videos

2. എസി വാങ്ങുന്ന സമയത്ത് മുറിയുടെ വലിപ്പവും, സ്ഥലവും കാലാവസ്ഥയും മനസ്സിലാക്കിയതിന് ശേഷം നിങ്ങൾക്കാവശ്യമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്.

3. അമിതമായി എസി കൂൾ ആവേണ്ടി വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. അതായത് എസി ഘടിപ്പിച്ചിരിക്കുന്ന മുറിയിൽ ചൂട് ഉണ്ടാക്കുന്ന വസ്തുക്കൾ ഒഴിവാക്കണം. ഉദാഹരണത്തിന് ബൾബ്, മറ്റ് ലൈറ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കാം.

4. എപ്പോഴും എസി ഉപയോഗിക്കുന്ന രീതി ഒഴിവാക്കാം. അമിതമായി ചൂടില്ലാത്ത സമയങ്ങളിൽ ഫാൻ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

5. എസി പ്രവർത്തിക്കുന്ന സമയങ്ങളിൽ മുറിയിലെ വാതിലും ജനാലകളും വെന്റിലേഷനുകളും പൂർണമായും അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ തണുപ്പ് വെളിയിലേക്ക് പോവുകയും കൂടുതൽ ചിലവുണ്ടാവുകയും ചെയ്യുന്നു. 

6. എസിയുടെ ടെമ്പറേച്ചർ എപ്പോഴും മിതമായ ലെവലിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്. 24 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ സെറ്റ് ചെയ്ത് ഉപയോഗിക്കാം. ഓരോ തവണ ടെമ്പറേച്ചർ കൂട്ടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. 

7. കൃത്യമായ ഇടവേളകളിൽ എസി പരിശോധിച്ച് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. എസിക്ക് തകരാറുകൾ സംഭവിച്ചാലും കറന്റ് ബില്ല് കൂടാൻ സാധ്യതയുണ്ട്. 

8. രണ്ടാഴ്ച്ച കൂടുമ്പോൾ എസിയുടെ ഫിൽറ്ററുകൾ അഴിച്ച് വൃത്തിയാക്കണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടിയാൽ എസി ശരിയായ രീതിയിൽ പ്രവർത്തിക്കില്ല.  

വീടിന് വേണം അടുക്കും ചിട്ടയും; എങ്ങനെയെന്നല്ലേ? ഇങ്ങനെ തന്നെ  

click me!