എളുപ്പത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും മുറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കട്ടിങ് ബോർഡുകൾ. ഇത് പണി എളുപ്പമാക്കിയെങ്കിലും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പണ്ടുള്ളതിൽ നിന്ന് നിരവധി കാര്യങ്ങളിൽ ഇന്ന് അടുക്കളയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്ത് ജോലി വേണമെങ്കിലും അധിക സമയമെടുക്കാതെ തന്നെ ചെയ്തു തീർക്കാൻ സാധിക്കും. എളുപ്പത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും മുറിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കട്ടിങ് ബോർഡുകൾ. ഇത് പണി എളുപ്പമാക്കിയെങ്കിലും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് കൊണ്ടുള്ള കട്ടിങ് ബോർഡാണ് നിങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നതെങ്കിൽ അത് ഉടനെ മാറ്റുന്നതാണ് നല്ലത്. കാരണം ഇതാണ്.
തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇതിൽ സുഷിരങ്ങളുണ്ട്. അതിനാൽ തന്നെ ഇവ പെട്ടെന്ന് ഭക്ഷണത്തിൽ നിന്നുമുള്ള ഈർപ്പത്തെ വലിച്ചെടുക്കും. ഇറച്ചി, ഇഞ്ചി, തക്കാളിയൊക്കെ മുറിക്കുമ്പോൾ അതിൽനിന്നും ഈർപ്പത്തെ വലിച്ചെടുക്കുകയും അതുവഴി എളുപ്പത്തിൽ അണുക്കൾ പടരുകയും ചെയ്യുന്നു. ഉപയോഗം കഴിഞ്ഞതിന് ശേഷം കട്ടിങ് ബോർഡ് കഴുകിയാലും അണുക്കൾ പോവുകയുമില്ല. തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുമ്പോൾ ഈ അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
പനി
ശരിയായി വൃത്തിയാകാത്ത കട്ടിങ് ബോർഡിൽ ഇ കോളി, സാൽമൊണെല്ല തുടങ്ങിയ രോഗാണുക്കളുണ്ട്. ഇത് പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. പനി, ഛർദി, വയറിളക്കം, ദഹനനാളത്തിന് കേടുപാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രായമായവരും, ചെറിയ കുട്ടികൾക്കുമാണ് ഇത് കൂടുതലും ബാധിക്കുന്നത്.
ദഹനനാളത്തിന് കേടുപാടുകൾ സംഭവിക്കാം
തടികൊണ്ടുള്ള കട്ടിങ് ബോർഡുകളിൽ നിന്നും ചെറിയ തരിപോലുള്ള കഷ്ണങ്ങൾ ഇളകിവരാൻ സാധ്യതയുണ്ട്. ഇത് നമ്മൾ അറിയാതെ ഉള്ളിൽച്ചെന്നാൽ ദഹനനാളത്തിന് കേടുപാടുകൾ സംഭവിക്കും. അതിനാൽ തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കാം.
ഭക്ഷണം മലിനപ്പെടുന്നു
പലരും ഒരു കട്ടിങ് ബോർഡിൽ തന്നെയാണ് ഇറച്ചിയും മീനും പച്ചക്കറിയും മുറിക്കുന്നത്. അതിനാൽ തന്നെ എളുപ്പത്തിൽ ഒരു ഭക്ഷണത്തിലുള്ള അണുക്കൾ മറ്റൊന്നിലേക്ക് എത്തുന്നു. ഇത് ഭക്ഷണങ്ങൾ മലിനപ്പെട്ടുപോകാൻ കാരണമാകുന്നു.
ഈ മൂന്ന് വിഷവസ്തുക്കൾ വീട്ടിൽ നിന്നും ഉടനെ മാറ്റിക്കോളൂ; കാരണം ഇതാണ്