ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു; ​​ഗുരുവായൂരിലും ശബരിമലയിലും ഭക്തജനതിരക്ക്

വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി. 
 

Vishu today renews memories of prosperity and agricultural prosperity; Huge crowd of devotees in Guruvayur and Sabarimala temples

തൃശൂർ: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്‍റെ തിരക്കിലാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്‍കി. 

ശബരിമലയിലും ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. നട തുറന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പുലർച്ചെ 4 മണി മുതൽ രാവിലെ 7 മണിവരെയാണ് ​ദർശന സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആലുകൾ ബുക്ക് ചെയ്തിരുന്നു. തീർത്ഥാടനത്തിന് എത്തിയ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പൂർണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയിൽ അയ്യപ്പചിത്രമുള്ള ലോക്കറ്റുകൾ ദേവസ്വം ബോർഡ് സമ്മാനിക്കും. രാവിലെ 10മണിക്ക് മന്ത്രി വിഎൻ വാസവൻ ഈ ലോക്കറ്റുകൾ പുറത്തിറക്കും. ഓൺലൈൻ വഴിയായി ഈ ലോക്കറ്റുകൾ വാങ്ങാൻ കഴിയും. 

Latest Videos

കരിമ്പനക്കടവിലെ ബെവ്കോ ഔട്ട് ലെറ്റിൽ കുട്ടിയെ വരിനിർത്തിയ സംഭവം; അച്ഛന്‍ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!