എലിയുണ്ടെങ്കിൽ പിന്നെ ഒന്നും വീട്ടിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഒരെണ്ണം മതി വീടിനുള്ളിലെ മുഴുവൻ സമാധാനവും കളയാൻ. ഇത് പിന്നീട് പെറ്റുപെരുകുകയും ചെയ്യും. ഇതോടെ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് എലികൾ വളരും.
പല വീടുകളിലെയും പ്രധാന പ്രശ്നമാണ് എലിശല്യം. എലിയുണ്ടെങ്കിൽ പിന്നെ ഒന്നും വീട്ടിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഒരെണ്ണം മതി വീടിനുള്ളിലെ മുഴുവൻ സമാധാനവും കളയാൻ. ഇത് പിന്നീട് പെറ്റുപെരുകുകയും ചെയ്യും. ഇതോടെ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് എലികൾ വളരും. എലികളെ തുരത്താൻ വിഷമരുന്നുകൾ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇതടിച്ചാലും എലികൾ പോകണമെന്നില്ല. എലിയിലൂടെ പകരുന്ന പലതരം അസുഖങ്ങളുണ്ട്. അതിനാൽ തന്നെ വീട്ടിൽ എലി വരുന്നത് തടയേണ്ടത് അത്യാവശ്യമായ കാര്യമാണ്. എലിയെ തുരത്താൻ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
1. പെപ്പർമിന്റ് ഓയിലിൽ കുതിർത്ത കോട്ടൺ ബാളുകൾ എലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ വയ്ക്കാം.
2. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധം എലികൾക്ക് ഇഷ്ടമില്ലാത്തവയാണ്. ഇത് ചതച്ച് എലി വരുന്ന ഇടങ്ങളിൽ ഇട്ടുകൊടുക്കാം.
3. യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തിൽ ചേർത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.
4. അടുക്കളയിൽ ഭക്ഷണങ്ങൾ എപ്പോഴും അടച്ച് വയ്ക്കാൻ ശ്രദ്ധിക്കാം.
5. ബാക്കിവന്ന ഭക്ഷണങ്ങളും മാലിന്യങ്ങളും അടുക്കളയിൽ സൂക്ഷിക്കാതെ കളയാം.
6. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, മാവ് എന്നിവ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എലി വരാനുള്ള സാധ്യത കുറവാണ്.
7. വീട്ടിൽ അൾട്രാസോണിക് ഡിവൈസുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ ശബ്ദം മനുഷ്യർക്ക് കേൾക്കാൻ കഴിയില്ല. എന്നാൽ എലികൾക്ക് കേൾക്കാൻ സാധിക്കുകയും അവയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ എലി പിന്നെ വരില്ല.
8. വീട്ടിലുള്ള ചെറിയ വിടവുകളും ദ്വാരങ്ങളും വഴിയാണ് എലികൾ അകത്തേക്ക് കടക്കുന്നത്. അതിനാൽ തന്നെ വീട്ടിലെ ചെറുതും വലുതുമായ വിടവുകൾ അടയ്ക്കണം. ഇത് എലി വരുന്നതിനെ ഒരുപരിധിവരെ തടയാൻ സഹായിക്കുന്നു.
കരിഞ്ഞ പ്രഷർ കുക്കർ വൃത്തിയാക്കാം പ്രഷറില്ലാതെ; ഇത്രയേ ചെയ്യാനുള്ളൂ