അടുക്കള സിങ്ക് കഴുകുമ്പോൾ ഇത് വൃത്തിയാക്കാൻ മറക്കല്ലേ 

അടുക്കളയിൽ സിങ്ക് അടഞ്ഞ് വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് അടുക്കളയിലെ മുഴുവൻ പണികളെയും ബാധിക്കുന്നു. സിങ്ക് അടഞ്ഞ് പോകുമ്പോൾ എന്താണ് ചെയ്യേണ്ടെന്നതുപോലും പലർക്കും അറിയില്ല.

Dont forget to clean this when you wash the kitchen sink

അടുക്കളയിൽ സിങ്ക് അടഞ്ഞ് വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് അടുക്കളയിലെ മുഴുവൻ പണികളെയും ബാധിക്കുന്നു. സിങ്ക് അടഞ്ഞ് പോകുമ്പോൾ എന്താണ് ചെയ്യേണ്ടെന്നതുപോലും പലർക്കും അറിയില്ല. ആദ്യമായി തന്നെ വൃത്തിയാക്കേണ്ടത് സിങ്കിന്റെ സ്‌ട്രെയ്നറാണ്. സിങ്കിൽ വെള്ളം പോകുന്ന ഭാഗമാണ് സ്‌ട്രെയ്നർ. ഇതിൽ അഴുക്കുകൾ പറ്റിയിരുന്നാൽ വെള്ളം പോകുന്നതിന് തടസ്സമുണ്ടാക്കുന്നു. 
സിങ്കിന്റെ സ്‌ട്രെയ്നർ വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്.

ബേക്കിംഗ് സോഡ

Latest Videos

അടുക്കളയിൽ ബേക്കിംഗ് സോഡയുണ്ടെങ്കിൽ അത് ഉപയോഗിച്ച് സിങ്കിന്റെ സ്‌ട്രെയ്നർ വൃത്തിയാക്കാൻ സാധിക്കും. കുറച്ച് ബേക്കിംഗ് സോഡയും ചൂടുവെള്ളവും സ്‌ട്രെയ്നറിലേക്ക്  ഒഴിച്ച് കൊടുക്കാം. 15 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളമൊഴിച്ച് കഴുകി കളയണം. അതുകഴിഞ്ഞ് ഡിഷ് സോപ്പും ബ്രഷും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കാവുന്നതാണ്.

വിനാഗിരി സ്പ്രേ ചെയ്യാം 

നിരന്തരമായി പാത്രങ്ങളും പച്ചക്കറികളും വൃത്തിയാക്കുമ്പോൾ സിങ്കിൽ അഴുക്കുകൾ അടിഞ്ഞുകൂടുന്നു. ഇവ സിങ്കിന്റെ സ്‌ട്രെയ്നറിൽ പറ്റിയിരിക്കുകയും പിന്നീട് വെള്ളം ശരിയായ രീതിയിൽ പോകാത്ത സാഹചര്യവും ഉണ്ടാകുന്നു. അതിനാൽ തന്നെ ആഴ്ച്ചയിൽ ഒരിക്കൽ വിനാഗിരി ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ഇതിനായി ബേക്കിംഗ് സോഡ ബോട്ടിലിലാക്കിയതിന് ശേഷം സിങ്കിലേക്ക് ഇത് സ്പ്രേ ചെയ്ത് കൊടുക്കണം. അല്ലെങ്കിൽ ബേക്കിംഗ് സോഡയും അതിലേക്ക് 3 ശതമാനം ഹൈഡ്രജൻ പെറോക്സൈഡും ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയതിന് ശേഷം സ്‌ട്രെയ്നറിൽ പുരട്ടിയും വൃത്തിയാക്കാവുന്നതാണ്. ഇത് മാസത്തിൽ ഒരുതവണ ചെയ്താൽ മതിയാകും. അതേസമയം ആഴ്ച്ചയിലാണ് നിങ്ങൾ സിങ്ക് വൃത്തിയാക്കുന്നതെങ്കിൽ സ്‌ട്രെയ്നർ ചൂടുവെള്ളത്തിൽ തന്നെ കഴുകാൻ ശ്രദ്ധിക്കണം. ഇത് അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്നതിനെ തടയുന്നു.     

എയർ ഫ്രയർ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

vuukle one pixel image
click me!