Hari Krishnan M | Published: Apr 12, 2025, 2:21 PM IST
തോറ്റുതുടങ്ങുന്ന മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സമാനത മികവുള്ള താരങ്ങളിലും ക്യാപ്റ്റനിലുമാണ്. സ്ക്വാഡില്‍ ഉള്‍പ്പെട്ട താരങ്ങളെല്ലാം ക്രിക്കറ്റ് ഭൂപടത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്. അഭിഷേക് ശര്‍മയില്‍ തുടങ്ങി മുഹമ്മദ് ഷമിയില്‍ അവസാനിക്കുന്ന ഇലവൻ. പാറ്റ് കമ്മിൻസെന്ന നായകന്റെ മികവിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ട്വന്റി 20 ക്രിക്കറ്റില്‍ എതിരാളികള്‍ ഭയപ്പെടുന്ന ടീമിനെ പേപ്പറിലെത്തിച്ചിട്ടും ഇത്തവണ കളത്തില്‍ ഹൈദരാബാദിന് നിറയാനായിട്ടില്ല