പ്രവാസികളുടെ ഡ്രൈവിംഗ് ലൈസെൻസ് പുതുക്കുന്നതി ഇനി ഇരട്ടി ഫീസ് നൽകണം; പരിഷ്കരിച്ച ഉത്തരവ് പുറത്തിറങ്ങി

 നിലവിലുണ്ടായിരുന്ന നിയമത്തിൽ പുതിയ കൂട്ടിച്ചേർക്കലുകൾ വരുത്തുക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.

Expatriates have to spend double the existing amount for the renewal and reprinting of their driving licences

കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. ഇനി മുതൽ 10 കുവൈത്തി ദിനാർ ആയിരിക്കും ലൈസൻസ് പുതുക്കാൻ ഫീസ് നൽകേണ്ടത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങി.

1976 ലെ 81-ാം നമ്പർ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതനുസരിച്ച് 2025ലെ പുതുക്കിയ 560-ാം നമ്പർ മന്ത്രിതല ഉത്തരവ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. നിയമത്തിലെ ആർട്ടിക്കിൾ 204 ബിയിലേക്ക് ഒരു പുതിയ ക്ലോസ് നമ്പർ 59 ചേർക്കുന്നത് വ്യവസ്ഥ ചെയ്തതാണ് പ്രധാന മാറ്റം. ഇതുപ്രകാരം  പ്രവാസികൾക്ക്  ഡ്രൈവിംഗ് ലൈസൻസ് പുതുക്കി പ്രിന്റ് ചെയ്‌യുന്നതിനുള്ള  ഫീസ് ഇനി മുതൽ 10 കുവൈത്തി ദിനാർ ആയിരിക്കും എന്നാണ് പുതിയ തീരുമാനം. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

vuukle one pixel image
click me!