നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സ്റ്റീൽ കുക്കറിൽ പെട്ടെന്ന് കരിപിടിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഇത് വൃത്തിയാക്കുന്നതും കുറച്ചധികം പണിയുള്ള കാര്യമാണ്. കരികളയാൻ ദീർഘനേരം ഉരച്ച് കഴുകേണ്ടതായി വരും.
നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ സ്റ്റീൽ കുക്കറിൽ പെട്ടെന്ന് കരിപിടിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഇത് വൃത്തിയാക്കുന്നതും കുറച്ചധികം പണിയുള്ള കാര്യമാണ്. കരികളയാൻ ദീർഘനേരം ഉരച്ച് കഴുകേണ്ടതായി വരും. അതേസമയം സമയമെടുത്ത് കഴുകിയാലും കുക്കറിലെ കരി പോകണമെന്നുമില്ല. എന്നാൽ ഇനി അധികം പ്രഷറില്ലാതെ തന്നെ പ്രഷർ കുക്കറിലെ കരി കളയാൻ സാധിക്കും. ഇത്രയും ചെയ്താൽ മതി.
ബേക്കിംഗ് സോഡയും വിനാഗിരിയും
കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും നല്ലതാണ്. കുക്കറിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു കപ്പ് വിനാഗിരിയും ചേർത്ത് കൊടുക്കാം. ശേഷം ഇത് ചെറിയ തീയിൽ 10 മിനിട്ടോളം തിളപ്പിക്കണം. കുക്കറിൽ പറ്റിപ്പിടിച്ച കരി ഇളകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. വെള്ളം തണുത്തതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് കുക്കർ കഴുകിയെടുക്കാവുന്നതാണ്.
നാരങ്ങയും ഉപ്പും
കറകളയാൻ മാത്രമല്ല മങ്ങിയ കുക്കർ തിളക്കമുള്ളതാക്കാനും നാരങ്ങയും ഉപ്പും ഉപയോഗിച്ച് കഴുകിയാൽ മതി. കുക്കറിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കാം. നാരങ്ങ ചേർത്ത വെള്ളത്തിലേക്ക് മൂന്ന് ടീസ്പൂൺ ഉപ്പും ചേർത്ത് 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കണം. ശേഷം കുക്കർ ഉരച്ച് കഴുകാവുന്നതാണ്. ഇത് കുക്കറിലെ കരിഞ്ഞ കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഉരുളക്കിഴങ്ങും സോപ്പ് പൊടിയും
ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ചെടുത്തതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് സോപ്പ് വിതറികൊടുക്കാം. സോപ്പ് പൊടിയിട്ട ഉരുളകിഴങ്ങ് ഉപയോഗിച്ച് കുക്കറിലെ കരിഞ്ഞ ഭാഗം നന്നായി ഉരച്ച് കഴുകണം. കുറച്ച് നേരം കഴിയുമ്പോഴേക്കും കുക്കറിലെ കരി ഇളകാൻ തുടങ്ങും.
അടുക്കളയിൽ മീൻ മണം അസഹനീയമാണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ