എയർ ഫ്രയർ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

അടുക്കളയിൽ പ്രചാരമേറി വരുന്ന ഒന്നാണ് എയർ ഫ്രയർ. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കും. എന്നാൽ എയർ ഫ്രയർ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാചകം ചെയ്യുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ ഇതിൽ പറ്റിയിരിക്കുകയും കറയായി മാറുകയും ചെയ്യും.

Things to keep in mind when cleaning your air fryer

അടുക്കളയിൽ പ്രചാരമേറി വരുന്ന ഒന്നാണ് എയർ ഫ്രയർ. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ പാചകം ചെയ്യാൻ സാധിക്കും. എന്നാൽ എയർ ഫ്രയർ വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാചകം ചെയ്യുമ്പോൾ ഭക്ഷണാവശിഷ്ടങ്ങൾ ഇതിൽ പറ്റിയിരിക്കുകയും കറയായി മാറുകയും ചെയ്യും. പിന്നീടിത് വൃത്തിയാക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ തന്നെ എയർ ഫ്രയർ വൃത്തിയാക്കുമ്പോൾ ഈ രീതിയിൽ ചെയ്യാം. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. 

സോപ്പും വെള്ളവും 

Latest Videos

ചെറുചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് എയർ ഫ്രയർ നന്നായി വൃത്തിയാക്കാൻ സാധിക്കും. എയർ ഫ്രയർ പാനും ബാസ്‌കറ്റും ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. ശേഷം മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. എയർ ഫ്രയറിന്റെ ചൂട് വരുന്ന ഭാഗത്ത് എന്തെങ്കിലും മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അവ ബ്രഷ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം.   

എയർ ഫ്രയറിലെ ദുർഗന്ധം 

ഭക്ഷണങ്ങൾ പാചകം ചെയ്യുമ്പോൾ ചിലതയിൽ നിന്നും ദുർഗന്ധമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പറ്റിയിരുന്നാലും ദുർഗന്ധമുണ്ടാകാം. എയർ ഫ്രയറിൽ നിലനിൽക്കുന്ന ദുർഗന്ധത്തെ അകറ്റണമെങ്കിൽ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ചെറുചൂടുവെള്ളത്തിൽ എയർ ഫ്രയർ ബാസ്‌കറ്റും പ്ലേറ്റും മുക്കിവെച്ചതിന് ശേഷം നന്നായി ഉരച്ച് ഭക്ഷണാവശിഷ്ടങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വിനാഗിരി ഉപയോഗിച്ചും വൃത്തിയാക്കാം. ഇത് ദുർഗന്ധങ്ങളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. അതേസമയം ഓരോ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രയർ നന്നായി വൃത്തിയാക്കി കഴുകേണ്ടതുണ്ട്. പിന്നീട് കഴുകാമെന്ന് കരുതി മാറ്റിവയ്ക്കുന്ന പ്രവണത ഒഴിവാക്കാം. ഇല്ലെങ്കിൽ അഴുക്കും മാലിന്യങ്ങളും അടിഞ്ഞുകൂടി ദുർഗന്ധമുണ്ടാകാൻ കാരണമാകുന്നു.  

സവാള കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

vuukle one pixel image
click me!