ഭർത്താവിന്‍റെ ഫോൺ ഹാക്ക് ചെയ്ത ഭാര്യ കണ്ടത് നിരവധി സ്ത്രീകളുമായുള്ള ചിത്രം, പരാതി നല്‍കാന്‍ 19കാരിയെ സഹായിച്ചു

വ്യാജ പേരുകൾ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മീയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.

Wife hacks husband's WhatsApp, learns he sexually abused women

മുംബൈ: ഭർത്താവ് സ്ത്രീകളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യുന്നത് കണ്ടെത്തുകയും പരാതി നൽകാൻ അതിജീവിതയെ സഹായിക്കുകയും ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള 24 കാരിയാണ് 32കാരനായ തന്റെ ഭർത്താവിനെ കുടുക്കിയത്. ർത്താവിന്റെ വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്തപ്പോഴാണ് ഇയാൾ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതായി മനസ്സിലാക്കിയത്. ഭർത്താവ് പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും അശ്ലീല പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടെന്നും യുവതി ആരോപിച്ചു.

ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയെ ഭപരാതി നൽകാൻ സഹായിക്കുകയും ചെയ്തു. പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ പേരുകൾ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ആത്മീയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. നേരത്തെ ലൈം​ഗിക പീഡനത്തിന് ഭാര്യയും ഇയാൾക്കെതിരെ പരാതി നൽകി. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോൺ ഹാക്ക് ചെയ്തത്. തുടർന്ന് ഭർത്താവ് മറ്റ് സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി. വാട്സ് ആപ്പിൽ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങളും ലഭിച്ചു.

Latest Videos

Read More... യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

സ്ത്രീകളെ താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ചിലരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെന്നും മനസ്സിലാക്കി. നാഗ്പൂരിൽ പാൻ ഷോപ്പ് നടത്തിയിരുന്ന പ്രതി നഗരത്തിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ വെച്ചാണ് സ്ത്രീകളെ കണ്ടിരുന്നത്. ഇവരിൽ ചിലരെ ഭാര്യ ബന്ധപ്പെടുകയും പരാതി നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ, പ്രതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന 19 വയസ്സുള്ള പെൺകുട്ടി പരാതി നൽകാൻ സമ്മതിച്ചു. പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു.

Asianet News Live

vuukle one pixel image
click me!