ബ്രസല്‍സ്: ഇറക്കുമതി ചെയ്യുന്ന മുട്ടകളിൽ വിഷാംശം വ്യാപകമാകുന്നതിനെതിരേ ഓംലെറ്റ് തയാറാക്കി പ്രതിഷേധം. ബെൽജിയത്തിലെ ബ്രസല്‍സിലെ ടൗണ്‍ ഹാളിലാണ് വേറിട്ട പ്രതിഷേധമാർഗം അരങ്ങേറിയത്. 10,000 മുട്ടകൾ ഉപയോഗിച്ചാണ് പ്രതിഷേധക്കാർ ഭീമൻ ഓംലെറ്റ് പാകം ചെയ്തത്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇറക്കുമതിചെയ്യുന്ന കോഴിമുട്ടകളിൽ ആരോഗ്യത്തിനു ഹാനികരമായ പദാർഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനേത്തുടർന്നു വിവിധ രാജ്യങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളുടെ തുടർച്ചയായാണ് ബെൽജിയത്തിലും ഓംലെറ്റ് പ്രതിഷേധം നടന്നത്. പാകം ചെയ്ത ഓംലെറ്റ് ആഹാരമാക്കിയതിനുശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.