സ്ത്രീകളുടെ കൂട്ടായ്മകള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് തലസ്ഥാനത്തെ ഒരു കൂട്ടം വീട്ടമ്മമാരുടെയും വിദ്യാര്‍ത്ഥിനികളുടെയും സൗഹൃദക്കൂട്ടായ്‌മ. ബുള്ളറ്റ് ബൈക്ക് ഓടിച്ചാണ് ഈ കൂട്ടം വ്യത്യസ്‌തരായാത്. സുലക്ഷ്ണ, അപര്‍ണ്ണ, ദിവ്യ, അമല, കവിത, ഷൈനി രാജ്‌കുമാര്‍ എന്നീ ആറുപേരാണ് ബുള്ളറ്റില്‍ നിരത്തു കീഴടക്കിയത്. തലസ്ഥാനത്തെ പെണ്‍പുലികള്‍. കേരളത്തിലെ ആദ്യ വനിത ബുള്ളറ്റ് റൈഡേഴേസ് സംഘമാണ് ഇവര്‍.
18കാരിയായ കോളേജ് കുമാരി മുതല്‍ നാല്‍പ്പത്തിമൂന്നുകാരിയായ വീട്ടമ്മവരെ കൂട്ടത്തില്‍ ഈ കൂട്ടത്തില്‍. ഹിമാലയന്‍ റോയല്‍ തൊട്ട്, ബുള്ളറ്റ് പ്രേമികളുടെ ഹരമായ 2004 മോഡല്‍ വരെ ഓടിക്കും ഈ ചുണക്കുട്ടികള്‍. അഞ്ച് ബുളളറ്റിന് ഉടമായ, ബുള്ളറ്റ് വുമണ്‍ എന്ന വിളിപ്പേരുള്ള ഷൈനിയാണ് തലൈവി.
ലൈസന്‍സും നല്ല മനക്കട്ടിയും മാത്രം മതി ആര്‍ക്കും സംഘത്തില്‍ ചേരാം. ക്ലബില്‍ 100 പേരെ തികച്ച് ഒരു കലക്കന്‍ ബുളളറ്റ് യാത്ര. അതാണീ പെണ്‍പ്പടയുടെ സ്വപ്നം.