മിസ് എര്‍ത്ത് ഇന്ത്യ മല്‍സരത്തില്‍ സംഭവിച്ചതെന്ത്? ഇന്ത്യന്‍ മോഡല്‍ എഴുതിയ കത്ത്

By Web Desk  |  First Published Oct 6, 2016, 5:27 AM IST

ഇന്ന് ഒക്‌ടോബര്‍ അഞ്ച്. ഒക്‌ടോബര്‍ മൂന്നിനാണ് മിസ് എര്‍ത്ത് ഇന്ത്യ ഫൈനല്‍ നടന്നത്. എന്നാല്‍ അന്ന് നടന്നതിനെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും ഒരു എത്തുംപിടിയുമില്ല. വിജയിയെ പ്രഖ്യാപിച്ചത് ശരിക്കും ഞെട്ടിച്ചുകളഞ്ഞ നിമിഷങ്ങളായിരുന്നു. ആദ്യം തന്നെ പറയാം അവിടെ ഒരു മല്‍സരവും ഇല്ലായിരുന്നു. ഒരു വിജയിയുമില്ലായിരുന്നു. ഏറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് മല്‍സരാര്‍ത്ഥികള്‍ എത്തിയത്. ഫൈനലിന് മൂന്നു റൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം റൗണ്ട്, അതായത് ഗൗണ്‍ റൗണ്ടില്‍ കൊറിയോഗ്രഫി പോലും ശരിയായിരുന്നില്ല. എന്നാല്‍ 25 മല്‍സരാര്‍ത്ഥികളെയും സ്റ്റേജിലേക്ക് വിളിപ്പിച്ചു. അപ്പോള്‍ അവരില്‍ ചിലര്‍ ആദ്യ റൗണ്ടായ എത്‌നിക് റൗണ്ട വോക്ക് നടത്തുകയായിരുന്നു. അധികം വൈകാതെ ഒരാള്‍ സ്റ്റേജിലേക്ക് വന്നു, തങ്ങള്‍ക്ക് ഒരു വിജയിയുണ്ടെന്നും, മികവും, മൂല്യവും അനുഭവസമ്പത്തും കണക്കിലെടുത്താണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും പറഞ്ഞു, റാഷിയെ വിജയിയായി പ്രഖ്യാപിച്ചു. ഇത് ശരിക്കും എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. എന്താണ് ഈ നടക്കുന്നതെന്ന് തിരിച്ചറിയാന്‍പോലും തങ്ങള്‍ക്ക് സാധിച്ചില്ല. അവിടെ ഒരു മല്‍സരമോ, ആമുഖ റൗണ്ടോ, ചോദ്യോത്തര റൗണ്ടോ ഉണ്ടായിരുന്നില്ല.

ഏറെ പ്രതീക്ഷകളുമായാണ് ഞങ്ങളെല്ലാവരും മല്‍സരത്തിനെത്തിയത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍, കുടുംബത്തിന്റെ പ്രതീക്ഷകള്‍, സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനകള്‍ എല്ലാം ആ ഒരു നിമിഷംകൊണ്ട് തകര്‍ന്നുതരിപ്പണമായപ്പോള്‍, എല്ലാം നഷ്‌ടപ്പെട്ടവരെപ്പോലെയായിരുന്നു ഞങ്ങള്‍.

Latest Videos

undefined

ഒക്‌ടോബര്‍ ഒന്നിന് നടന്ന മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് ഫൈനലിലേക്ക് ഞങ്ങള്‍ യോഗ്യത നേടിയത്. ഏഴു മാസത്തോളം നീണ്ട കഠിനപരിശ്രമങ്ങള്‍ ഒരു തമാശയല്ല. ദില്ലിയിലേക്കും തിരിച്ചും നടത്തിയ യാത്രകള്‍, അവര്‍ പറയുന്നതുപോലെയുള്ള ഡ്രസ് കോഡുകള്‍, എല്ലാം സ്വന്തം ചെലവില്‍. ലക്ഷങ്ങള്‍ മുടക്കിയാണ് ഇത്തരമൊരു മല്‍സരത്തിന് തയ്യാറെടുത്തത്. ഈ മല്‍സരത്തിനുവേണ്ടി തന്നെ ലക്ഷക്കണക്കിന് രൂപയുടെ വസ്‌ത്രങ്ങള്‍ ഞങ്ങള്‍ വാങ്ങിയിരുന്നു. പണം പോയത് പോകട്ടെ. അതുപോലെ കുടുംബം നേരിടുന്ന മാനക്കേടും പോകട്ടെയെന്ന് വെയ്‌ക്കാം. എന്നാല്‍ ഞങ്ങള്‍ മാസങ്ങളോളം കഷ്‌ടപ്പെട്ടത് ഒരു നിമിഷം കൊണ്ട് വെറുതെയായത് സഹിക്കാനാകില്ല. മല്‍സരം കഴിഞ്ഞ് അധികം വൈകാതെ ഫേസ്ബുക്കില്‍നിന്ന് മിസ് എര്‍ത്ത് ഇന്ത്യയുടെ ഔദ്യോഗിക പേജ് കാണാതായി. കൊറിയോഗ്രഫി ഒരിക്കലും പൂര്‍ണമായിരുന്നില്ല. ഇപ്പോള്‍ തോന്നുന്നു, അതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ കളിയായിരുന്നുവെന്ന്. മോഡലിംഗ് കരിയറിനോട് തന്നെ വല്ലാത്ത വെറുപ്പുതോന്നിപ്പോയി. ഒരിക്കലും ഞങ്ങള്‍ അര്‍ഹിച്ച ഒന്നായിരുന്നില്ല അവിടെ നടന്നത്. ഞങ്ങളുടെ ആത്‌മാഭിമാനം വെച്ച് കളിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം നല്‍കിയത്. ദയവായി എന്റെ ഈ അനുഭവം നിങ്ങളെല്ലാവരും ചര്‍ച്ച ചെയ്യൂ. ഇനി മറ്റൊരു മോഡലിനും ഈയൊരു ഗതി ഉണ്ടാകാന്‍ പാടില്ല...

നന്ദിയോടെ...

click me!