ജീവിതം സുന്ദരമാകാന്‍ 5 അടുക്കളവിദ്യകള്‍ !

By Web Desk  |  First Published Jun 27, 2016, 11:06 AM IST

1, മുട്ടയുടെ തോട് ഇളക്കാം അനായാസം- പുഴുങ്ങിയ മുട്ടയുടെ തോട് ഇളക്കാന്‍ ഒരു എളുപ്പവഴി. പുഴുങ്ങിയ മുട്ട ഒരു പാത്രത്തിലെടുത്ത്, അതിലേക്ക് തണുത്തവെള്ളം ഒഴിക്കുക. ഒരു മിനിട്ടോളം തുടരുക. ഇനി മുട്ടയുടെ തോട് ഇളക്കുക. ഇപ്പോള്‍ അനായാസം തോട് ഇളകിവരും.

2, പാല്‍ തിളച്ചു തൂകാതിരിക്കാന്‍- പാല്‍ തിളച്ചുതൂകുന്നത് ഏവര്‍ക്കും അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്. പാല്‍ തിളപ്പിക്കാന്‍ വെയ്‌ക്കുമ്പോള്‍, തടികൊണ്ടുള്ള ഒരു തവി, പാത്രത്തിന് മുകളില്‍ കുറുകെയായി വെയ്‌ക്കുക. പാല്‍ തിളച്ചു തൂകില്ല.

Latest Videos

undefined

3, വെളുത്തിള്ളിയുടെ തൊലി കളയാന്‍- വെളുത്തുള്ളി ഒരു പാത്രത്തില്‍ എടുക്കുക. ഒരു ഗ്ലാസോ മറ്റു ചെറിയ പാത്രമോ ഉപയോഗിച്ച് വെളുത്തുള്ളിയുള്ള പാത്രം അടച്ചു, നന്നായി കുലുക്കുക. ഇത് ഒരു മിനിട്ടോളം ചെയ്യുക. ഈ പ്രവൃത്തി ആവര്‍ത്തിക്കു. അല്‍പ്പം കഴിയുമ്പോള്‍ വെളുത്തുള്ളിയുടെ തൊലി തനിയെ ഇളകുന്നതായി കാണാം...

4, ഉരുളക്കിഴങ്ങിന്റെ തൊലി കളയാം- ഉരുളക്കിഴങ്ങ് ചൂടാക്കുക. അതിനുശേഷം ഒരു പാത്രത്തിലെടുത്ത്, അതിലേക്ക് തണുത്തവെള്ളം ഒഴിച്ചാല്‍ മതി. ഉരുളക്കിഴങ്ങിന്റെ തൊലി എളുപ്പം ഇളകിവരും.

5, ടിന്നുകള്‍ക്ക് പേര് നല്‍കാം- അടുക്കളയില്‍ പലതരം പൊടികള്‍ ഉപയോഗിക്കേണ്ടിവരും. ആവശ്യത്തിന് നോക്കുമ്പോള്‍ ചിലത് കാണുകയുമില്ല. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന ടിന്നുകളുടെ പുറത്ത് എന്താണെന്ന് എഴുതി സൂക്ഷിക്കുക. ഉദാഹരണത്തിന് മുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉപ്പ്, പഞ്ചസാര ഇങ്ങനെ ഓരോന്നിനും പേര് നല്‍കാം. ഇതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. പൊടികള്‍ പരസ്‌പരം മാറിപോകാതെയിരിക്കും.

click me!