വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പത്തനംതിട്ട: ഉളുപ്പും ധാർമികതയുമുണ്ടെങ്കിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണം. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏത് ആയിരുന്നാലും നടപടി എടുക്കണം. കോൺഗ്രസ് ആയാൽ പ്രതിരോധിക്കാൻ നിക്കില്ല. കോൺഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും ശിക്ഷിക്കപ്പെടണം. നടപടി ഉണ്ടാകുന്നതുവരെ സമരങ്ങളും പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും സാംസ്കാരിക മന്ത്രി സാംസ്കാരിക മാലിന്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8