മുഖ്യമന്ത്രിയുടെ അഭിമുഖം; വർഗീയ സ്വഭാവമുള്ള പരാമർശം, ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി

By Web TeamFirst Published Oct 2, 2024, 11:30 AM IST
Highlights

മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് പരാതിയിൽ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് അബിൻ പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് പരാതിയിൽ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് അബിൻ പരാതി നൽകിയിരിക്കുന്നത്.

അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി അബിൻ വർക്കി രം​ഗത്തെത്തി. ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ വരെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായി. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി. എറണാകുളത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ ആണ്‌ കേസ് എടുത്തത്.ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാൻ വൈകുന്നുവെന്നും അബിൻ വർക്കി മാധ്യങ്ങളോട് പ്രതികരിച്ചു. 

Latest Videos

അതേസമയം, വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇനിയും പ്രതികരിച്ചിട്ടില്ല. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻറെ തെളിവാണെന്ന വാദവും ശക്തമാകുന്നുണ്ട്. മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്രസ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം.

ദി ഹിന്ദുവിൻ്റെ വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ഏജൻസിയെ തള്ളിപ്പറയാത്തതെന്നാണ് വിവരം. 

'തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; ആരോടും പ്രതിബദ്ധതയില്ല, സിപിഎമ്മുമായി സഹകരിക്കും'; ജലീൽ

https://www.youtube.com/watch?v=Ko18SgceYX8


 

click me!