ചോദ്യ പേപ്പർ ചോർച്ച; അശ്ലീല പരാമർശത്തിൽ അന്വേഷണം തുടങ്ങി, എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

By Web Team  |  First Published Dec 17, 2024, 5:43 AM IST

എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 


തിരുവനന്തപുരം: പത്താംതരം ടെർമിനൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് സൈബർ സെല്ലിന്റെ സഹായവും തേടും. എംഎസ് സൊല്യൂഷന്റെ വീഡിയോകളിൽ അശ്ലീല പരാമർശം ഉണ്ടെന്ന എഐഎസ്എഫിന്റെ പരാതിയിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നൽകിയ പരാതി ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

click me!