കേരളത്തിലേക്ക് വിദേശ വിദ്യാർഥികളെ ആകർഷിക്കാം, ലോക ബാങ്കിന് താത്പര്യം; മുഖ്യമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

By Web TeamFirst Published Sep 9, 2024, 7:51 PM IST
Highlights

ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്‌കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.

തിരുവനന്തപുരം: ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത്  കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്‌കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്. കേരളത്തിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ  ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി സഹകരിക്കാൻ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവർ  അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.

പഠന നിലവാരം,  ജോലിസാധ്യത എന്നിവ വർദ്ധിപ്പിക്കുന്നതും  പാരിസ്ഥിതിക സുസ്ഥിരത, സാമൂഹ്യ നീതി എന്നിവ ഉറപ്പാക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായുള്ള സഹകരണം സർക്കാർ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ ഡിജിറ്റൽ സർവ്വകലാശാലയും സി. ഇ. റ്റിയും സംഘം സന്ദർശിക്കും.

Latest Videos

ഡോ. നീന ആർനോൾഡ് (ഗ്ലോബൽ ലീഡ്, ഉന്നത വിദ്യാഭ്യാസം), ഡെന്നിസ് നിക്കാലീവ്, (പ്രോജക്റ്റ് തലവൻ), അംബരീഷ് (സീനിയർ കാൻസൽട്ടന്റ്) ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ, ഇന്റർനാഷണൽ സ്‌പെഷ്യൽ ഓഫീസർ എൽദോ മാത്യു എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പൂസായ പോലെ ആടിയാടി വന്ന് എതിരെ വരുന്നയാളെ ഒന്ന് മുട്ടും, ഇത് സ്ഥിരം തന്ത്രമാക്കി; ഷഹീറിനെ വലയിലാക്കി പൊലീസ്

എന്തോ ഒരു വശപ്പിശക്, കൊടുത്ത കാശിന് പെട്രോൾ അടിച്ചോയെന്ന് സംശയമുണ്ടോ; അത് പമ്പിൽ തന്നെ തീർക്കാൻ മാർ​ഗമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!