വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, 'നിയമ സഹായം നൽകാം'

By Web Desk  |  First Published Jan 14, 2025, 3:39 PM IST

വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു.

Womens Commission says Haseena protest was politically motivated kozhikode medical college Scissors in stomach incident news

കോഴിക്കോട് : മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീന നടത്തിയത് രാഷ്ട്രീയ പ്രേരിത സമരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നഷ്ടപരിഹാരം തേടി പരാതി നൽകണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കേൾക്കാതെ രാഷ്ട്രീയ പ്രേരിത സമരത്തിന് പോയി. വനിതാ കമ്മീഷൻ ഇപ്പോഴും നിയമ സഹായത്തിന് തയ്യാറെന്നും പി സതീദേവി വിശദീകരിച്ചു. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ്യക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം ഹർഷീനയുടെ വയറ്റിൽ കുടുങ്ങുകയായിരുന്നു. വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷമാണ് ജീവിച്ചത്. ആരോഗ്യപ്രശ്നങ്ങൾ നിരന്തരമായതോടെ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.

Latest Videos

സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർക്ക് എതിരെ മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഹർഷീനയ്ക്ക് നഷ്ടപരിഹാരം നൽകാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. 

പത്തനംതിട്ട പീഡന കേസ് പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തു, അറസ്റ്റിലായത് 44 പേർ, 2 പേർ വിദേശത്ത്

 

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image