'പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിത്, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല'; പൊന്നാനി മുന്‍ സിഐ വിനോദ്

By Web Team  |  First Published Sep 6, 2024, 12:54 PM IST

സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു. 

woman who used extort money by filing a complaint Ponnani former CI Vinod said that allegations are baseless

തിരുവനന്തപുരം: ബലാത്സം​ഗ ആരോപണത്തിൽ പ്രതികരണവുമായി പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ പിടികൂടി കേസെടുത്തതിൽ പിന്നീട് വീട്ടമ്മ എതിർപ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മതിയായിരുന്നുവെന്നും എന്നായിരുന്നു വീട്ടമ്മ പറഞ്ഞു. പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു. 

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായി വീട്ടമ്മ രം​ഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും വീട്ടമ്മ ആരോപണമുന്നയിക്കുന്നുണ്ട്. കുടുംബ വസ്തുവുമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷമാണ് തന്നെ ഇരയാക്കിയതെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവർ എംഎൽഎയുമായി നേരിൽ കണ്ട ശേഷമാണ് പരാതി പരസ്യമായി ഉന്നയിച്ചതെന്നും അവർ വ്യക്തമാക്കി. എന്നാൽ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി നേരിടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Latest Videos

പൊന്നാനി സിഐ വിനോദിനെയാണ് പരാതിയുമായി ആദ്യം സമീപിച്ചത്. വിനോദ് അന്വേഷണത്തിന്റെ മറവിൽ പീഡിപ്പിച്ചു. പിന്നീട് ഇതേക്കുറിച്ച്  പരാതിയുമായി ചെന്നപ്പോൾ എസ്പി യായിരുന്ന സുജിത് ദാസും പീഡിപ്പിച്ചു. ഡിവൈഎസ് പി ബെന്നി മോശമായി പെരുമാറിയതായും വീട്ടമ്മ ആരോപിക്കുന്നു. ആരോപണം നിഷേധിച്ച സുജിത് ദാസും സിഐ വിനോദും പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നു.

'മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു'; പൊലീസുകാർക്കെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

vuukle one pixel image
click me!
vuukle one pixel image vuukle one pixel image