'കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെയ്ക്കേണ്ട, വിലക്ക് ലംഘിച്ചാൽ കടുത്ത നടപടി'; നവകേരളസദസിനെകുറിച്ച് ഹൈക്കോടതി

By Web TeamFirst Published Nov 30, 2023, 2:08 PM IST
Highlights

നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക്  രാഷ്ട്രീയം കുത്തിവക്കണ്ട.

കൊച്ചി : കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത ആഴച്ച വീണ്ടും പരിഗണിക്കും. 

സിസിടിവിയിൽ വഴിമുട്ടി പൊലീസ്, സ്വഫ്റ്റ് ഡിസയർ കേന്ദ്രീകരിച്ച് അന്വേഷണം, സംഘത്തിലെ സ്ത്രീ എത്തിയ ഓട്ടോ ഏത് ?

Latest Videos

മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയതിന്റെ ദൃശ്യങ്ങളടക്കമായിരുന്നു പി.കെ.നവാസ് ഉപഹർജി സമർപ്പിച്ചത്. എടപ്പാള്‍ തുയ്യം ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്. സ്കൂള്‍ ബസുകള്‍ നവകേരള സദസിന് വിട്ടു നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവില്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കേയാണ് പൊന്നാനിയില്‍ സ്കൂള്‍ ബസുകളിലാണ് ആളുകളെ എത്തിച്ചത്.

അധ്യാപകരോട് പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം, വിവാദത്തിൽ 

അതിനിടെ പാലക്കാട്ട് നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടികളില്‍ അധ്യാപകരോട് പങ്കെടുക്കണമെന്ന് നൽകിയ നിര്‍ദേശം വിവാദമായി. പഞ്ചായത്തിലെ സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകരും ഇന്ന് നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കണമെന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവിട്ടത്. പഞ്ചായത്തിന്റെ കല്യാണ മണ്ഡപത്തില്‍ നടക്കുന്ന കലാസദസിലും വിളംബര ഘോഷയാത്രയിലും മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവ്. പ്രവൃത്തി ദിവസമായതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അധ്യാപകരുടെ നിലപാട്. അതേസമയം വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നാണ് നല്ലേപ്പുള്ളി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

click me!