'സംഭവം അറിഞ്ഞ് കൊച്ചിനെ തിരക്കാന്‍ വേണ്ടി വന്നതാണ്'; ആറു വയസുകാരിയെ അന്വേഷിച്ച് അകലങ്ങളില്‍ നിന്നും ജനങ്ങൾ

By Web TeamFirst Published Nov 28, 2023, 3:05 AM IST
Highlights

നാട്ടുകാര്‍ നടത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പൊലീസ് സംഘം വന്‍ പരിശോധനകളാണ് നടത്തുന്നത്.

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നു. പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. 

പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയുടെ ഭാഗമായ ആറ്റിങ്ങല്‍ സ്വദേശികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചത് ഇങ്ങനെ: ''ഞങ്ങള്‍ ആറ്റിങ്ങല്‍ ആലംകോട് നിന്ന് വന്നതാണ്. സംഭവം അറിഞ്ഞ് കൊച്ചിനെ തിരക്കാന്‍ വേണ്ടി വന്നതാണ്. അറിയാവുന്ന കാട് ഏരിയകളുണ്ട്. ആ സ്ഥലങ്ങളെല്ലാം പരിശോധിച്ച് വരികയാണ്. പകല്‍ക്കുറി ഭാഗത്ത് അപരിചിതരെ കണ്ടതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്തെങ്കിലും സൂചന കിട്ടണയെന്ന് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ ഇറങ്ങിയതാണ്.'' 

Latest Videos

നാട്ടുകാര്‍ നടത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പൊലീസ് സംഘം വന്‍ പരിശോധനകളാണ് നടത്തുന്നത്. നൂറിലധികം പൊലീസുകാരാണ് ഗ്രാമീണ മേഖലകളില്‍ പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 

വിവരം ലഭിച്ചാല്‍ അറിയിക്കുക: 9946 92 32 82, 9495 57 89 99.

സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

 'ഉറങ്ങാതെ കേരളം.. 'ആറു വയസുകാരിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം 
 

click me!