'തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ യുഡിഎഫ് വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു': കെ സുരേന്ദ്രൻ

By Web Team  |  First Published Nov 17, 2024, 11:39 AM IST

കോൺ​ഗ്രസിന്റെ വൃക്തിത്വം തകർന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 


തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺ​ഗ്രസ് തയ്യാറാകുമോ എന്ന് ചോദിച്ച സുരേന്ദ്രൻ കോൺ​ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. 

കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി.ഡി.സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. 

Latest Videos

undefined

ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. വി.ഡി.സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കെ.മുരളീധരൻ പറഞ്ഞത് സത്യമാണ്. ഷാഫി പറമ്പിൽ വന്നതോടെ കോൺഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി. വയനാട് കേന്ദ്ര സഹായത്തിൽ കണക്ക് കൊടുക്കാതെ പണം കിട്ടില്ലെന്നും സുരേന്ദ്രൻ അറിയിച്ചു. അന്തിമ കണക്ക് സമർപ്പിക്കാൻ പോകുന്നതേ ഉള്ളൂ എന്നാണ് കേരളം തന്നെ പറയുന്നത്. മാധ്യമങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്നും  സുരേന്ദ്രൻ വിമർശിച്ചു. 

click me!