മാലിന്യനിർമാർജനം - നിയമങ്ങളും നടപടികളും, റീല്‍സ് തയ്യാറാക്കൂ; ഒരു ലക്ഷം രൂപ സമ്മാനം നേടൂ..!

എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 2025 മാർച്ച് 30. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും.

Waste Management Rules and Procedures, Prepare Reels Win a Prize of Rs 1 Lakh

തിരുവനന്തപുരം: സംസ്ഥാന ശുചിത്വമിഷൻ വൃത്തി 2025 എന്ന പേരിൽ നടത്തുന്ന ക്ലീൻ കേരള കോൺക്ലേവിന്‍റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കർമ്മസേനയുടെ പങ്ക്, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനഃചംക്രമണം നടത്തുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, (പൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ഏകോപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക), ജല സ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതും ഒഴുക്കി വിടുന്നതും പോലുള്ള പ്രശ്‌നങ്ങൾ, പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിന്റെയും തള്ളുന്നതിന്റെയും ദൂഷ്യവശങ്ങൾ, ഹരിതചട്ടവും സുസ്ഥിര മാലിന്യ സംസ്‌കരണ രീതികളും, മാലിന്യനിർമാർജനം- നിയമങ്ങളും നടപടികളും തുടങ്ങിയ വിഷയങ്ങളിൽ ഒരു മിനിട്ടില്‍ താഴെയുള്ള റീല്‍സ് തയ്യാറാക്കി സമർപ്പിക്കാം. മത്സരാർത്ഥികൾ vruthireels2025@gmail.comഎന്ന മെയിൽ ഐഡിയിൽ മത്സരാർത്ഥിയുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി റീൽസ് അയക്കുക. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 2025 മാർച്ച് 30. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനം ലഭിക്കും.

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!