ഉയരമുള്ള കണ്ടെയ്നര്‍ ലോറികള്‍ക്ക് വരെ കടന്നുപോകുവാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലീയറന്‍സ് പാലത്തിനും മെട്രോ ഗാര്‍ഡറിനും ഇടയിലുണ്ടെന്ന് പിഡബ്യൂഡി വ്യക്തമാക്കി.
കൊച്ചി: വൈറ്റില മേല്‍പ്പാലം സംബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചാരണം നടക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. ഇതിനെതിരെ നിയമനടപടികള്‍ എടുക്കണമോ എന്നത് തീരുമാനിക്കുമെന്നും പൊതുമരാമത്ത് വകുപ്പ്. വൈറ്റില മേല്‍പ്പാലം അതിന് മുകളിലൂടെ പോകുന്ന മെട്രോ ഗാര്‍ഡറില്‍ തട്ടിയെന്നും. അതുവഴി വാഹനം പോകുവാന്‍ കഴിയില്ലെന്നും അതിനാല്‍ പണി നിര്‍ത്തിയെന്നുമാണ് പ്രചരണം. ഇതിനായി ചില അംഗിളുകളില്‍ നിന്നും എടുത്ത ചിത്രങ്ങളും ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഉയരമുള്ള കണ്ടെയ്നര്‍ ലോറികള്‍ക്ക് വരെ കടന്നുപോകുവാന്‍ സാധിക്കുന്ന രീതിയിലുള്ള ക്ലീയറന്‍സ് പാലത്തിനും മെട്രോ ഗാര്‍ഡറിനും ഇടയിലുണ്ടെന്ന് പിഡബ്യൂഡി വ്യക്തമാക്കി. ദേശീയ പാത അതോററ്ററിയുടെ മാനദണ്ഡം അനുസരിച്ച് 5.5 മീറ്റര്‍ ക്ലിയറന്‍സാണ് വേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചാണ് പാലം പണി പൂര്‍ത്തിയായി വരുന്നത്.
പാലത്തിന്‍റെ പണി നിര്‍ത്തിവച്ചിരിക്കുകയാണ് എന്ന പ്രചരണവും വകുപ്പ് തള്ളുന്നു. വെറ്റിലയിലെ മെട്രോയ്ക്ക് താഴെയുള്ള സെന്‍ട്രല്‍ സ്പാനിന്‍റെ ടാര്‍ഡറുകളുടെ പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാലത്തിന്‍റെ മധ്യത്തിലെ 20ടാര്‍ഡറുകളില്‍ മൂന്നെണ്ണം ഇതുവരെ സ്ഥാപിച്ചു. ബാക്കിയുള്ളവയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി വരുന്നു. വ്യാജ പോസ്റ്റിനെതിരെ നിയമനടപടി ഗൗരവമായി ആലോചിക്കുന്നതയും വകുപ്പ് വ്യക്തമാക്കുന്നു.