'സല്യൂട്ടിന് വല്ലാത്ത അധികാര തോന്നൽ', പകരം അഭിവാദ്യമാക്കണമെന്ന വിൻസന്‍റ് എംഎൽഎയുടെ സബ്മിഷന് അനുമതി നിഷേധിച്ചു

സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു

Vincent MLA submission to stop salutes to public representatives and police denied permission

തിരുവനന്തപുരം: ജനപ്രതിനിധികൾക്കും പൊലീസിനും മറ്റ് സേനാംഗങ്ങൾക്കും നൽകുന്ന സല്യൂട്ട് നിർത്തണമെന്നാവശ്യപ്പെട്ടുള്ള വിൻസന്‍റ് എം എൽ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സലൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷൻ നൽകിയത്. സലൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നുവെന്നും സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു. സല്യൂട്ടിന് പകരം പരസ്പരം നമസ്കാരം പറയുകയോ കൈയുയർത്തി പരസ്പരം അഭിവാദ്യം ചെയ്യുകയോ ചെയ്യാമെന്നും നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്ക് ആയിരുന്നു സബ്മിഷൻ നോട്ടീസ് നൽകിയത്. 37 സബ്മിഷൻ ഇന്ന് ഉണ്ടായിട്ടും എം വിൻസന്‍റ് നൽകിയ നോട്ടീസ് അനുവദിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

tags
vuukle one pixel image
click me!