രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് കെഎസ്ചിത്ര ആക്രമിക്കപ്പെടുന്നത്,കേരളപൊലീസ് കാണുന്നില്ലേ

By Web TeamFirst Published Jan 16, 2024, 1:24 PM IST
Highlights

കെഎസ് ചിത്രയ്ക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസിന് മൗനമെന്തെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കെഎസ് ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കേരളാ പോലീസ് കാണുന്നില്ലേ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചു. രാമനാമം ജപിക്കണം, വിളക്കുക്കൊളുത്തണം എന്ന് പറഞ്ഞതിനാണ് അനുഗ്രഹീത ഗായിക ആക്രമിക്കപ്പെടുന്നത്. സഹിഷ്ണുത പ്രസംഗിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഇതിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. റംസാൻ പുണ്യത്തെക്കുറിച്ച് ആർക്കും പറയാം, ക്രിസ്മസ് കാലത്ത് കേക്ക് മുറിച്ച് ആഘോഷിക്കാം ഹൈന്ദവർക്ക് മാത്രം അഭിപ്രായ പ്രകടനം പറ്റില്ല എന്നതാണ് സ്ഥിതിയെന്നും വി.മുരളീധരൻ വിമർശിച്ചു.ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ തന്നെയാണ് കെഎസ് ചിത്രയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.  അയോധ്യയിലേത് ഹൈന്ദവരുടെ 500 വർഷത്തെ കാത്തിരിപ്പാണ്. അതിൻ്റെ പേരിൽ ഹിന്ദുവിശ്വാസികളെ അധിക്ഷേപിക്കാൻ ആസൂത്രിതമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'അത്ര നിഷ്കളങ്കമല്ല', ജി വേണുഗോപാലിനെതിരെയും വിമർശനം; കെ.എസ്. ചിത്രയുടെ വീഡിയോയിൽ വിവാദം പുകയുന്നു

Latest Videos

'അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, സൈബറിടത്തിലെ ആക്രമണം ഫാസിസം'; ചിത്രയെ പിന്തുണച്ച് സതീശൻ

click me!