പാലക്കാട് മരണശേഷം രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Aug 11, 2020, 7:59 PM IST

പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. 


പട്ടാമ്പി: പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി പരതൂർ ഉറുമാൻ തൊടി വീട്ടിൽ നാരായണൻ കുട്ടി (46), ആനക്കര, കുമ്പിടി സ്വദേശി വേലായുധൻ (70) എന്നിവർക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അർബുധ ബാധയെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു 46 വയ്യസുകാരനായ നാരയണൻ കുട്ടി. വീട്ടിൽ കുഴഞ്ഞു വീണ് മരിച്ച എഴുപതുകാരൻ വേലായുധന് ആർടിപിസിആർ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 71 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഉറവിടം അറിയാത്ത 37 കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന 14 അതിഥി തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. 40 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 733 ആയി. 

Latest Videos

click me!