തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചു

By Web Team  |  First Published May 24, 2021, 3:44 PM IST

മൂന്ന് ആഴ്ച്ചയോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹരോഗിയായ സാബുവിന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് സ്ഥിതി വഷളായത്.


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് കൊവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. മൂന്ന് ആഴ്ച്ചയോളമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹരോഗിയായ സാബുവിന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് സ്ഥിതി വഷളായത്.

click me!