കൊവിഡ് നീരീക്ഷണത്തിലായിരുന്നയാള്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന് ആരോപണം

By Web Team  |  First Published Aug 4, 2020, 6:54 AM IST

പരിശോധനാഫലം പോസിറ്റീവായ രോഗി ഇപ്പോൾ ,അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിൽ വെൻറിലേറ്ററിലാണ്. 


തൃശൂര്‍:  ചാലക്കുടിയിൽ കൊവിഡ് നീരീക്ഷണത്തിലുണ്ടായിരുന്ന രോഗിയെ അത്യാസന്ന നിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊവിഡ് പരിശോധന ഫലം വരാതെ പ്രവേശിപ്പിക്കില്ലെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതര്‍ നിലപാടെടുത്തെന്നാണ് ആരോപണം.

പരിശോധനാഫലം പോസിറ്റീവായ രോഗി ഇപ്പോൾ ,അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിൽ വെൻറിലേറ്ററിലാണ്. എന്നാല്‍ രോഗലക്ഷണമുളളവര്‍ക്ക് കിടത്തിചികിത്സ നല്‍കാൻ താലൂക്ക് ആശുപത്രിയില്‍ സൗകര്യമില്ലെന്നാണ് അധികൃതരുടെ വിശദീകരണം

Latest Videos

undefined

സൗദി അറേബ്യയില്‍ നിന്നെത്തിയ രോഗി ചാലക്കുടിയിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഇദ്ദേഹത്തിന്‍റെ പ്രായമായ അച്ഛനാണ്.അതിനു ശേഷമാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.ശരീരം കുഴഞ്ഞു പോകുന്ന അവസ്ഥയെത്തിയപ്പോഴ്‍ പല വട്ടം ചാലക്കുടി താലൂക്ക് ആശുപ്തരിയുമായി ബന്ധപ്പെട്ടു.എന്നാല്‍ ഫലമുണ്ടായില്ലെന്ന് ഭാര്യ ആരോപിച്ചു

പിന്നീട് ചാലക്കുടി എംഎല്‍എ ഇടപെട്ടാണ് രോഗിയെ തൃശൂര്‍ മെഡിക്ല്‍ കോളേജിലെക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ അപ്പോഴേക്കും ന്യൂമോണിയ ബാധിച്ച രോഗിയുടെ അതീവ ഗുരുതരാവസ്ഥയിലെത്തി. അതെസമയം പരിശോധനാ ഫലം വരുമുമ്പേ രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. രോഗിയുടെ അച്ഛനു പുറമെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

click me!