ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്; യാത്ര കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ

By Web Team  |  First Published Aug 23, 2024, 8:17 PM IST

കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശരാജ്യങ്ങളിൽ പോകുന്നത്. ഓസ്ട്രേലിയ, യുകെ, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം.

Tourism Secretary and Director will visit Abroad after Wayanad landslide To spread Kerala is safe and prepared

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശത്തേക്ക്. കേരളം സുരക്ഷിതവും സജ്ജവുമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് ടൂറിസം സെക്രട്ടറിയും ഡയറക്ടറും വിദേശരാജ്യങ്ങളിൽ പോകുന്നത്.

ഓസ്ട്രേലിയ, യുകെ, തായ്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും സന്ദർശനം. ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, അഡീഷണൽ ഡയറക്ടർ വിഷ്ണു രാജ് എന്നിവരാണ് വിദേശ സന്ദർശനം നടത്തുക. വയനാട് ദുരന്തത്തിന് പിന്നാലെ ടൂറിസം രംഗം തളർച്ചയിലെന്ന് ടൂറിസം വകുപ്പ് പറയുന്നു. ഇതില്‍ നിന്ന് കര കയറുന്നതിന് വേണ്ടിയാണ് ടൂറിസം സെക്രട്ടറിയുടെയും ഡയറക്ടറുടെയും വിദേശ യാത്ര.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

vuukle one pixel image
click me!
vuukle one pixel image vuukle one pixel image