Trending Videos: ഇന്ദിരയുടെ തീപ്പൊരി പ്രസംഗത്തിന്‍റെ ഓർമ്മകളുള്ള വയനാട്ടിൽ പ്രിയങ്ക ഗാന്ധി

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ്. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുക്കുകയും ചെയ്തെന്ന് പൊലീസ്. വിശദമായ അന്വേഷണം തുടരുകയാണ്...

11:05 AM

അന്ന് വയനാട്ടിൽ തീപ്പൊരി പ്രസം​ഗം നടത്തിയ ഇന്ദിര; ആ മണ്ണിൽ കൊച്ചുമകൾ എത്തുമ്പോൾ

44 വർഷങ്ങൾക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു ഇന്ദിര വയനാട്ടിൽ എത്തിയത്. മാനന്തവാടി സ്കൂൾ ഗ്രൗണ്ടിൽ ഇപ്പോഴുമുണ്ട് ഇന്ദിര പ്രസംഗിച്ച സ്റ്റേജ്. അന്ന് ഇന്ദിര എത്തിയത് വെല്ലുവിളികൾക്ക് നടുവിലാണെങ്കില്‍ പ്രിയങ്കയ്ക്ക് ഇത് തുടക്കം മാത്രമാണ്.

10:56 AM

ബാലയ്ക്ക് വീണ്ടും മാംഗല്യം, ബന്ധുകൂടിയായ കോകിലയ്ക്ക് താലിചാർത്തി

കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ അമ്മാവന്റെ മകള്‍ കോകിലയെയാണ് താരം താലി ചാര്‍ത്തിയത്. താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.

10:55 AM

എഡിഎമ്മിനെതിരെ വ്യാജ പരാതി തയ്യാറാക്കിയത് തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങളോ?

എഡിഎം  നവീൻ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയിൽ അടിമുടി ദുരൂഹത തുടരുന്നു. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങൾ തയ്യാറാക്കിയ പരാതിയാണോ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്.

9:11 AM

'കൈയിലിരുന്ന കൊന്ത പ്രിയങ്കയ്ക്ക് കൊടുത്തു, സൂക്ഷിച്ചുവെക്കുമെന്നവർ പറഞ്ഞു'

'വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല'; പ്രിയങ്ക ​ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിന്റെ സന്തോഷത്തിൽ കരിമാങ്കുളത്തെ കുടുംബം. ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തുകയായിരുന്നു. പ്രിയങ്കയെ കാണാൻ അമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

7:40 AM

പാലക്കാട് കല്ലടിക്കോടുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

അമിത വേഗത്തില്‍ എത്തിയ കാര്‍ റോഡിൽ തെന്നിമാറി ലോറിയിലേക്ക് ഇടിച്ചു കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് കല്ലടിക്കോടുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

7:38 AM

കാറിന്റെ മുൻഭാ​ഗം തകർന്ന് തരിപ്പണമായ നിലയിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

പാലക്കാട്ടെ അപകടം നടന്നത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു എന്നും പൊലീസ്

7:35 AM

പാലക്കാട് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് കാർ വെട്ടിപ്പൊളിച്ച്, മരിച്ചത് കോങ്ങാട് സ്വദേശികൾ

പാലക്കാട് കഴിഞ്ഞ ദിവസം രാത്രി കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത്. മരിച്ചത് കോങ്ങാട് സ്വദേശികളാണ്. കാറിനുള്ളിലും പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.  വിവരങ്ങൾ ഇങ്ങനെ