Trending Videos: മായക്കാഴ്ചയല്ല! ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയേറിയ രണ്ടാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.  തെരഞ്ഞെടുപ്പിനിടയിലെ ദീപാവലി ആഘോഷമാക്കുകയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥികൾ. ഇതിനിടെ പൂര നഗരിയിൽ എത്താൻ ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി സമ്മതിച്ചു. ഇന്ന് പ്രേക്ഷകർ കണ്ടിരിക്കേണ്ട വീഡിയോകൾ...

10:46 AM

ഗുണ്ടകള്‍ കാര്‍ ആക്രമിച്ചു, ആംബുലൻസിൽ കയറിയെന്ന് സുരേഷ് ഗോപി

തൃശൂര്‍ പൂര നഗരിയിലെത്താൻ അംബുലന്‍സിൽ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി. കാലിന് പ്രശ്നമുണ്ടായിരുന്നു, ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന് സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. 

8:11 AM

ഹരിദാസനെ കണ്ടവരുണ്ടോ? ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചയാൾ സ്ഥാനാർത്ഥിയായപ്പോൾ...

ചേലക്കരയിലെ രമ്യ ഹരിദാസിന്‍റെ  അപരൻ ഹരിദാസൻ സജീവ സിഐടിയു പ്രവർത്തകൻ. ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായമിട്ടത്. അപരനെ അന്വേഷിച്ച് വീട്ടിലും നാട്ടിലും ഞങ്ങൾ എത്തിയെങ്കിലും ആൾ ഇപ്പോഴും കാണാമറയത്താണ്.

8:09 AM

'മുഖ്യമന്ത്രിയാകണമെന്ന മോഹം എനിക്കില്ല, ആരെങ്കിലും മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല': കെ സി വേണുഗോപാൽ

പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കെ സി വേണുഗോപാൽ. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോട് കൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്ന് വേണുഗോപാല്‍ പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. 

7:39 AM

സ്വീകരണ ചടങ്ങ് മാറ്റിവച്ചതിൽ സങ്കടമോ പരിഭവമോ ഇല്ല, ഹോക്കി പരിശീലന കേന്ദ്രം തുടങ്ങുമെന്ന് ശ്രീജേഷ്

ഹോക്കിക്കായി സംസ്ഥാനത്തും പരിശീലന കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് പി.ആർ ശ്രീജേഷ്.  സർപ്രൈസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. സംസ്ഥാന സർക്കാർ സ്വീകരണ ചടങ്ങ് മാറ്റിവച്ചതിൽ സങ്കടമോ പരിഭവമോ ഇല്ലെന്ന് ശ്രീജേഷിന്‍റെ കുടുംബം. 

7:36 AM

പ്രിയങ്കയുടെ പ്രിയങ്ങൾ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രചാരണ കാലത്ത് മറയില്ലാ ജീവിതമാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം  ചെറുപുഞ്ചിരിയിലൊതുങ്ങണം. എന്നാലും ചില ഇഷ്ടങ്ങൾ അറിയാതെ പുറത്തുവരും. അങ്ങനെയൊന്നുണ്ടായി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനിടെ. 

7:34 AM

തെരഞ്ഞെടുപ്പിനിടയിലെ തകർപ്പൻ ദീപാവലി കാഴ്ചകൾ

പാലക്കാട്ടെ സ്ഥാനാർഥികൾക്കിടയിൽ ദീപാവലി ആഘോഷിക്കാനും വൻ മത്സരമാണ്. നവംബർ 23ന് വോട്ടെണ്ണി തീരുമ്പോൾ ദീപാവലിയെ വെല്ലുന്ന തരത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. കാണാം തെരഞ്ഞെടുപ്പിനിടയിലെ തകർപ്പൻ ദീപാവലി കാഴ്ചകൾ.