തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും, കൂസലില്ലാതെ പ്രതികൾ

പാലക്കാട് കൂറ്റനാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി പൊലീസ്. ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാ൪ത്ഥികളിൽ നിന്ന് പിടിച്ചെടുത്തത്. കലോത്സവവുമായി ബന്ധപ്പെട്ട ത൪ക്കമാണ് സംഘ൪ഷത്തിൽ കലാശിച്ചത്.

11:19 AM

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. 

10:34 AM

കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ്  വിവരം

10:33 AM

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്ഐആർ

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല.

10:31 AM

പ്രിയങ്കയ്ക്ക് വോട്ടുതേടി റായ്ബറേലിയിൽ നിന്ന് അനോഖ് ലാൽ തിവാരി

ഗാന്ധി കുടുംബത്തിന്റെ ആരാധകൻ പതിവ് തെറ്റാതെ ഗാന്ധി കുടുംബത്തിനായി വോട്ട് തേടി പ്രചാരണം ആരംഭിച്ചു. റായ്ബറേലിയിൽ നിന്ന് വയനാട്ടിലേക്ക് എത്തിയാണ് പ്രിയങ്കയ്ക്ക് വേണ്ടി അനോഖ് ലാൽ തിവാരി വോട്ടുതേടുന്നത്.

10:29 AM

കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് 'പ്രാണി'കളുടെ ഘോഷയാത്രയുണ്ടാവുമെന്ന പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്.

10:08 AM

കൊല്ലത്തെ യുവാവിന്റെ കൊലപാതകം ദൃക്‌സാക്ഷിയുടെ പ്രതികരണം

കൊല്ലത്തെ യുവാവിന്റെ കൊലപാതകം ദൃക്‌സാക്ഷിയുടെ പ്രതികരണം.പ്രതികൾ കത്തിയെടുത്ത് കുത്തുന്നത് കണ്ടു, അവരെ നേരത്തെയും കണ്ടിട്ടുണ്ടെന്ന് വീട്ടമ്മ

9:23 AM

വിജയയുടെ രാഷ്ട്രീയ പ്രവേശനത്തിൽ തുടർചലനങ്ങൾ കാത്ത് തമിഴ്നാട്

വിജയയുടെ രാഷ്ട്രീയ പ്രവേശനത്തിൽ തുടർചലനങ്ങൾ കാത്ത് തമിഴ്നാട്. വിജയയുടെ പ്രസംഗം പ്രവർത്തകരെ ആവേശത്തിൽ ആക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ വിജയയുടെ വിമർശനങ്ങൾ ഡിഎംകെ തള്ളി. വിജയ് നയം വ്യക്തമാക്കിയില്ലെന്നും ഡിഎംകെയെ ആക്രമിക്കുക മാത്രം ആയിരുന്നു ലക്ഷ്യം എന്നും പാർട്ടി വക്താവ് ടികെഎസ്‌ ഇളങ്കോവൻ പറഞ്ഞു. വിജയ്ക്ക് നടൻ പ്രകാശ് രാജ് ആശംസകൾ നേർന്നു.
 

9:22 AM

തൃശൂർ പൂരം; എവിടെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശൂർ പൂരം അട്ടിമറി ഗൂഢാലോചനയിൽ എടുത്ത കേസ് പ്രത്യേക സംഘത്തിന് ഇന്ന് കൈമാറും. ക്രൈം ബ്രാഞ്ച് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ്, തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. പ്രത്യേക സംഘത്തിലെ അംഗങ്ങൾ തൃശൂരിൽ ക്യാമ്പ് ചെയ്താകും അന്വേഷണം നടത്തുക. ദേവസ്വം പ്രതിനിധികൾ , നാട്ടുകാർ , ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും മൊഴിയെടുക്കും. ഇന്നലെയെടുത്ത കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ല.

9:20 AM

പ്രചാരണച്ചൂടിൽ അമേരിക്ക, പ്രവചനാതീത മത്സരമെന്ന് നിരീക്ഷക‍ര്‍

പ്രചാരണച്ചൂടിൽ അമേരിക്ക, പ്രവചനാതീത മത്സരമെന്ന് നിരീക്ഷക‍ര്‍,അഭിപ്രായ സര്‍വേകളിൽ ട്രംപും കമലയും ഒപ്പത്തിനൊപ്പം

7:43 AM

സഹോദരനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ അക്രമി സംഘം കുത്തിക്കൊന്നു

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ സ്വദേശി നവാസ് ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

7:41 AM

നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് നാളെ

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി.ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ഉത്തരവ് നാളെ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് ആണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നും ആണ് പ്രോസിക്യൂഷൻ വാദം.ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരും