വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

By Web Team  |  First Published Feb 7, 2024, 9:24 AM IST

രണ്ടര വയസ് പ്രായമുള്ള ആടിനെയാണ് കടുവ കൊന്നുതിന്നത്. ഭാഗികമായി ഭക്ഷിച്ച നിലയിൽ ആടിന്റെ ജഡം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.


സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ നിന്ന് വീണ്ടും കടുവഭീതിയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. പുല്‍പ്പള്ളി സുരഭിക്കവലയില്‍ എത്തിയ കടുവ ഇത്തവണ ആടിനെയാണ്  ആക്രമിച്ചത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസ്സ് ഉള്ള ആടിനെ കൊന്ന്
ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ ജഡം കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ പലര്‍ച്ച നാലരയോടെയാണ് തൊഴുത്തിന് സമീപത്ത് വെച്ച് ആക്രമിച്ചത്. കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരന്തരമായി കടുവയിറങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് വരുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബി‌ൽ കാണാം...

click me!