തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി ആര്‍ക്കൊപ്പം,കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനുെമതിരെ അതിരൂപത പ്രമേയം

By Web Team  |  First Published Feb 25, 2024, 6:13 PM IST

മണിപ്പൂരില്‍ കേന്ദ്രത്തിനെതിരെ,ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനത്തില്‍ സംസ്ഥാനത്തിനുമെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനത്തില്‍ പ്രമേയം

thrissur athiroopatha agaonst central and state goverments

തൃശ്ശൂര്‍: കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ പ്രമേയവുമായി തൃശൂര്‍ അതിരൂപതയുടെ സമുദായ സമ്മേളനം. മണിപ്പൂർ വിഷയത്തില്‍ ഇടപെടലാവശ്യപ്പെട്ടാണ്  കേന്ദ്ര സർക്കാരിനെ പ്രമേയം അവതരിപ്പിച്ചത്.  ന്യൂനപക്ഷക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിനെയും  സഭ അതീരൂക്ഷമായി വിമര്‍ശിക്കുന്നു.
 
തൃശൂരിലെ ഇരുപത് ശതമാനത്തിലേറെയുള്ള   ക്രൈസ്തവ വോട്ടുകളില്‍ ബിജെപി പ്രതീക്ഷ വച്ച് മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രമേയവുമായി സിറോ മലബാര്‍ സഭ തൃശൂര്‍ അതിരൂപത രംഗത്തെത്തുന്നത്.  മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന സഭ മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ  അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നു. ഭരണഘടനാ അവകാശങ്ങളുറപ്പാക്കണമെന്നും പ്രമേയം

ന്യൂന പക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ്  അംഗീകരിക്കാത്ത നിലപാടിലാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള അമര്‍ഷം.  കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ  മേഖലയിലെ പ്രശ്ന പരിഹാരത്തിനായി നിയമിച്ച ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും അത് പ്രസിദ്ധീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ശക്തമാക്കാന്‍ സഭയെ പ്രേരിപ്പിച്ചു. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കെതിരായ വിയോജിപ്പ് സഭ പരസ്യമാക്കുമ്പോള്‍ അത് സഭാ വോട്ടര്‍മാര്‍ക്കിടയില്‍  എത്ര  ചലനമുണ്ടാക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Latest Videos

 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image