യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം, 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ, പിടിച്ചത് കാസര്‍ഗോഡ് നിന്ന്

By Web Team  |  First Published Aug 11, 2022, 1:11 PM IST

കേരള- കർണാടക അതിർത്തി പ്രദേശത്ത് നിന്നാണ് മൂന്ന് പേരും അറസ്റ്റിലായത്. കാസർഗോഡാണ് മൂന്ന് പേരും ഒളിവിൽ കഴിഞ്ഞതെന്നും ഇവരെ പിടികൂടിയ ക‍ര്‍ണാടക പൊലീസ് വിശദീകരിച്ചു. 


മംഗലൂരു : മംഗ്ലൂരു സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഷിഹാബ്, റിയാസ്, ബഷീർ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവ‍ര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മംഗ്ലൂരു സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാസര്‍ഗോഡ് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് . മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തരാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്ത് ആയി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റുണ്ടായത്. 

 read more നടിയെ ആക്രമിച്ച കേസ്: അതിജിവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്

Latest Videos

undefined

കഴിഞ്ഞ ജൂലൈ 27 നാണ് കർണാടക സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു, സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. 

മംഗ്ലൂരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ. രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവർത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. കേസ് എൻഐഎയ്ക്ക് വിട്ടിരിക്കുകയാണ്. 

click me!