തൊടുപുഴ ബിജു ജോസഫ് കൊലപാതകം; വാനും സ്കൂട്ടറും ട്രാക്ക് ചെയ്തു, 4 പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാലു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റവും ചുമത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.

Thodupuzha Biju Joseph murder case: Murder charges filed against the four accused, vehicles tracked

ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫിന്‍റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും. ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്‍റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു.

മുഖ്യപ്രതി ജോമോനാണ് ബിജുവിനെ തട്ടിക്കൊണ്ടുപോയ വാൻ ഓടിച്ചത്. രണ്ടും മൂന്നും പ്രതികളായ ആഷിഖുമും മുഹമ്മദ് അസ്ലവും ചേർന്ന് ബിജുവിനെ ക്രൂരമായി മർദ്ദിച്ചു. ബിജുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കാപ്പ പ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസന് വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

Latest Videos

vuukle one pixel image
click me!