ഇത് ന്യൂയോർക്ക് അല്ല, പാരീസ് അല്ല, ദുബൈ അല്ല, പാളയമാണ്; ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ!

By Web TeamFirst Published Dec 28, 2023, 8:16 AM IST
Highlights

കേരളത്തിലെ ഏറ്റവും വലിയ വാൾ ആർട്ട് ഇനി പാളയം അണ്ടർപാസിൽ കാണാം.

തിരുവനന്തപുരം: പാളയം അണ്ടർപാസിൽ ഇനി യാത്രക്കാരെ കാത്തിരിക്കുന്നത് കാഴ്ചയുടെ വിസ്മയം. കേരളത്തിലെ ഏറ്റവും വലിയ വാൾ ആർട്ട് ഇനി പാളയം അണ്ടർപാസിൽ കാണാം. വെറും വാൾ ആർട്ട് അല്ല. ചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞൊരു ആകാശം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ഇത് ന്യൂയോർക്ക് അല്ല, പാരീസ് അല്ല, ദുബൈ അല്ല. ഇത് പാളയമാണ്. നമ്മുടെ തിരുവനന്തപുരത്തെ പാളയം അണ്ടർപാസ്. ഇനി പാളയം അണ്ടർപാസ് വഴി കടന്നുപോകുമ്പോൾ, നക്ഷത്രങ്ങൾ പൊതിഞ്ഞ ആകാശം കാണാം. വിഖ്യാത ചിത്രകാരൻ വാൻ ഗോഗിന്റെ ദ സ്റ്റാറി നൈറ്റിന്റെ പുനരാവിഷ്കാരമാണ് അണ്ടർപാസിൽ വരച്ചിരിക്കുന്നത്. കൂടാതെ ചന്ദ്രനെ നോക്കുന്ന കുഞ്ഞുങ്ങളെയും.

Latest Videos

ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ് വാൾ ആർട്ട് അല്പം ശാസ്ത്രീയമാക്കിയത്. ചിത്രം വരച്ച്, ലൈറ്റ്സ് ഇട്ട് വന്നപ്പോൾ, നഗരവാസികൾ പറയുന്നു. ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗവ്.

നഗരസൗന്ദര്യവത്കരണ പദ്ധതിയായ ആർട്ടീരിയയുടെ ഭാഗമായി ആക്സോ ആർട്ട് എന്ന കമ്പനിയിലെ ചിത്രകാരന്മാരാണ് ഈ കാഴ്ചയൊരുക്കിയത്. ആർട്ടിസ്റ്റ് സോമൻ പാറശ്ശാല, നസീബ് അടക്കം നാല് പേരുടെ രണ്ടര മാസത്തെ പ്രയത്നം. വാഹനങ്ങൾ കുതിച്ചുപായുന്ന അണ്ടർപാസിൽ രാത്രിയും പകലും ഇല്ലാതെയായിരുന്നു ചിത്രം വര. ഓദ്യോഗിക ഉദ്ഘാടനം അടുത്ത ദിവസം തന്നെയുണ്ടാകും. പണ്ടേ  കളറായിരുന്ന പാളയത്തിന് ഇനി, വിസ്മയ കാഴ്ചയുടെ പവറുമുണ്ട്. 


 

click me!