കാണാതായ പെൺകുട്ടി കന്യാകുമാരിയിൽ? നിർണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍, കന്യാകുമാരിയിൽ പൊലീസ് പരിശോധന

By Web Team  |  First Published Aug 21, 2024, 8:00 AM IST

 റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം

thiruvananthapuram assam girl missing case live police intensified search crucial information from Kanyakumari auto drivers saw girl near railway station

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് കേരള പൊലീസ്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍മാരും മറ്റു ഓട്ടോ ഡ്രൈവമാരും തെരച്ചിലിന് സഹായിക്കുന്നുണ്ട്. 

കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടി കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം.

Latest Videos

ഓട്ടോ ഡ്രൈവര്‍മാരെ ഫോട്ടോ കാണിച്ചുവെന്നും അവര്‍ തിരിച്ചറിഞ്ഞുവെന്നും റെയില്‍വെ പൊലീസും സ്ഥിരീകരിച്ചു. കുട്ടിയുടെ ഫോട്ടോ കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞുവെന്നും പുലര്‍ച്ചെ 5.30ഓടെയാണ് കുട്ടിയെ റെയില്‍വെ സ്റ്റേഷന് സമീപം കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് ബീച്ചിലേക്കുള്ളത്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. സ്റ്റേഷന് പുറത്ത് റോഡരികിലായിട്ടാണ് കുട്ടിയെ കണ്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞതെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

രാത്രിയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ലെന്നും റെയില്‍വെ പൊലീസ് പറഞ്ഞു. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലും തെരച്ചില്‍ നടത്തുന്നുണ്ട്. കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍ തന്നെ കഴിഞ്ഞോയെന്നും അതോ മറ്റെവിടേക്കെങ്കിലും പോയോ എന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് ഫോട്ടോയെടുത്ത യാത്രക്കാരി നേരത്തെ പറഞ്ഞിരുന്നത്. ഇതിനുശേഷം കുട്ടി എവിടെയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് കുട്ടി കന്യാകുമാരിയില്‍ ട്രെയിൻ ഇറങ്ങിയെന്ന സ്ഥിരീകരണം ലഭിക്കുന്നത്. കുട്ടിയെ ഉടൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് അസം സ്വദേശികളായ കുടുംബം.

'കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്, വീട്ടിൽ നിന്ന് പിണങ്ങി വന്നതാകുമെന്ന് കരുതി'; യാത്രക്കാരി ബബിത

തസ്മിത്ത് തംസം തമിഴ്നാട്ടിൽ? കേരള പൊലീസ് കന്യാകുമാരിയിലേക്ക്, പാറശ്ശാല വരെ കുട്ടി ട്രെയിനിൽ യാത്ര ചെയ്തു

vuukle one pixel image
click me!
vuukle one pixel image vuukle one pixel image