രുചിയുടെ മണ്ണില്‍ കയ്യൊപ്പിടാന്‍ കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്‍റ് , മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേറ്ററിംഗ് സർവീസുകൾ, പാർട്ടി ഓർഡറുകൾ മീറ്റിങ്ങുകൾ, ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.

The Kudumbashree Premium Cafe Restaurant launched under the leadership of the Kudumbashree District Mission at Kozhikodu

കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറന്‍റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിൽ കുടുബശ്രീ ആരംഭിക്കുന്ന ആദ്യത്തെ പ്രീമിയം കഫെയാണ് കൊയിലാണ്ടിയിലേത്. തനത് ഭക്ഷണ രീതിക്കൊപ്പം ജനങ്ങൾക്കിഷ്ടപ്പെട്ട രുചിയിൽ ഇഷ്ടപ്പെട്ട വിഭവങ്ങളും ലഭ്യമാക്കുകയാണ് പ്രീമിയം റസ്റ്റോറന്റ് വഴി ലക്ഷ്യമിടുന്നത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍റിന്‍റെ  എതിർവശത്തുള്ള പി. എം.ആർ കോംപ്ലക്സിലാണ് റസ്റ്റോറന്‍റെ പ്രവർത്തിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ രാത്രി 11 മണിവരെ തുറന്ന് പ്രവർത്തിക്കും. 

Read More:മക്കൾ കാറിൽ അബോധാവസ്ഥയിൽ, ദുരന്തം അറിയാതെ ബന്ധുവിന്‍റെ കല്ല്യാണം പ്ലാൻ ചെയ്യുന്ന തിരക്കില്‍ അച്ഛനും അമ്മയും

Latest Videos

കെ ഗിരിജ, സി പി ശ്രീജിഷ, പി പി വീണ എന്നീ സംരംഭകർ ചേർന്നാണ് കഫേയ്ക്ക് രൂപം നൽകിയത്. ഇതിന് പുറമെ 11 സർവ്വീസ് സ്റ്റാഫും യൂണിറ്റിൽ  പ്രവർത്തിക്കുന്നു. കേറ്ററിംഗ് സർവീസുകൾ, പാർട്ടി ഓർഡറുകൾ മീറ്റിങ്ങുകൾ, ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഒരേ സമയം 50 പേർക്ക് ഭക്ഷണം കഴിക്കാനാകും. ഈ സാമ്പത്തിക വർഷം ഒന്നര കോടി രൂപയുടെ വിറ്റുവരവാണ് യുണിറ്റ് ലക്ഷ്യമിടുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രീമിയം ഹോട്ടലുകൾക്ക് സമാനമായ സൗകര്യങ്ങൾ ഒരുക്കി ധാരാളം പുതിയ  ഉപഭോക്താക്കളെ സംരംഭത്തിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തങ്ങളാണ് നടന്നു വരുന്നത്. ഇതിലൂടെ സംരംഭകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് ജില്ലാ മിഷൻ പ്രതീക്ഷിക്കുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!