പ്രിയങ്ക തിരുനെല്ലിയിലെത്തും; കൊട്ടിക്കലാശത്തിൽ രാഹുലും, ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ

By Web Team  |  First Published Nov 10, 2024, 5:53 AM IST

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. 


കൽപ്പറ്റ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാ പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. സുൽത്താൻ ബത്തേരി നായ്കട്ടിയിൽ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്ക കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.

കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് ഇരുവരും കൊട്ടികലാശത്തിൽ പങ്കെടുക്കുക. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം. 

Latest Videos

undefined

അതേസമയം, പരസ്യപ്രചാരണം അവസാനിക്കാൻ 48 മണിക്കൂർ മാത്രം ബാക്കിനിൽക്കെ ചേലക്കരയിൽ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും മണ്ഡലത്തിൽ പ്രചാരണം തുടരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉച്ചയോടെ ചേലക്കരയിൽ എത്തും.പഞ്ചായത്ത് തലത്തിലുള്ള ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്താണ് കലാശക്കൊട്ടിനായി ബിജെപി തയ്യാറെടുക്കുന്നത്. 

പയ്യന്നൂർ എസ്ഐ എന്ന് പരിചയപ്പെടുത്തിയെത്തുന്ന അജ്ഞാതൻ, കടകളിൽ കയറി ഒറ്റ ചോദ്യം, കാശുണ്ടോ എടുക്കാൻ? തട്ടിപ്പ്

https://www.youtube.com/watch?v=Ko18SgceYX8

click me!