സിനഡ് കുര്‍ബാന പൂര്‍ണമായും നടപ്പാക്കണം: എറണാകുളത്ത് ഏകീകൃത കുര്‍ബാന അനുകൂലികളുടെ പ്രതിഷേധം

By Web TeamFirst Published Dec 29, 2023, 10:25 AM IST
Highlights

സിനഡ് കുർബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട സംഭവത്തിൽ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വത്തിന്റേതെന്ന് പ്രതിഷേധക്കാര്‍

കൊച്ചി: എറണാകുളം ബിഷപ്പ് ഹൗസിൽ സിനഡ് കുർബാന അനുകൂലികളുടെ പ്രതിഷേധം. സിനഡ് കുർബാന അർപ്പിച്ച വൈദികരെ തടയുകയും പൂട്ടിയിടുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചും ഏകീകൃത  കുർബാന പൂർണമായും നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. കുർബാന തടസ്സപ്പെടുത്താൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

സഭയിലെ ഒരുവിഭാഗം  വൈദികരുടെ പിന്തുണയോടെയാണിതെന്നും സിനഡ് കുർബാന തടസ്സപ്പെടുത്തുന്നവരെ സഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യമുണ്ട്. സിനഡ് കുർബാന ചൊല്ലിയ വൈദികനെ പൂട്ടിയിട്ട സംഭവത്തിൽ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അതിരൂപത നേതൃത്വത്തിന്റേതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഇത് അവസാനിപ്പിക്കാൻ അതിരൂപത അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ നടപടിയെടുക്കണമെന്നും തീരുമാനം ഉണ്ടാകും വരെ അതിരൂപത ആസ്ഥാനത്ത് സമരം തുടരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ നടപടി വേണമെന്നും ഇല്ലങ്കിൽ ബിഷപ്പ് ഹൗസിൽ നിന്നും ആരേയും പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും ഏകീകൃത കുർബാന അനുകൂല പ്രതിഷേധക്കാർ പറഞ്ഞു.

Latest Videos

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

click me!