ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനം; മുഖ്യമന്ത്രി

By Web Team  |  First Published May 27, 2020, 5:50 PM IST

നിബന്ധനകള്‍ പാലിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ഇത് എല്ലാ പാർട്ടിക്കാരും സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


തിരുവനന്തപുരം: വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവന്‍ ആളുകളും ഞായറാഴ്ച വീടും പരിസരവും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സർവ്വകക്ഷി യോ​ഗത്തിൽ ഇക്കാര്യം ഉയർന്നിരുന്നുവെന്നും ഗൗരവകരമായ വിഷയമായതുകൊണ്ട് തന്നെ സര്‍വ്വകക്ഷിയോഗം ആ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മപഖ്യമന്ത്രി പറഞ്ഞു.

Latest Videos

undefined

പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാം പാര്‍ട്ടികളുടെയും സഹകരണം ഇതിന് വേണ്ടി സര്‍ക്കാര്‍ അഭ്യർത്ഥിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നിബന്ധനകള്‍ പാലിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ഇത് എല്ലാ പാർട്ടിക്കാരും സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ സര്‍ക്കാരിന് വലിയ സന്തോഷമുണ്ടെന്നും എല്ലാ കക്ഷി നേതാക്കളോടും സര്‍ക്കാരിന് വേണ്ടി നന്ദി പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!