ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.
തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.
1934 മെയ് 16 ന്സംസ്കൃത പണ്ഡിതനായ ഒ എം സി നാരായണൻ നമ്പുദിരിപാട്, ഉമാ അന്തർജനം എന്നിവരുടെ മൂത്ത മകളായി വെള്ളിനേഴിയിലാണ് ജനനം. സാരോപദേശ കഥകളിലൂടെ കുട്ടികളുടെ മനസ്സിൽ ഇടം നേടിയ സുമംഗല, നടന്നു തീരാത്ത വഴികൾ,മിഠായി പൊതി, നെയ്പായസം, മഞ്ചാടിക്കുരു, കുറിഞ്ഞിയും, കൂട്ടുകാരും, തുടങ്ങി 37 പുസ്തകങ്ങൾ എഴുതി.
undefined
സംസ്കൃതത്തിൽ നിന്ന് വാൽമീകി രാമായണവും പഞ്ചതന്ത്രവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. 2010 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 2013 ൽ ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടി. ചെണ്ട എന്ന മലയാള ചല ചിത്രത്തിന് വേണ്ടി സുമംഗല ഒരു ഗാനവും എഴുതിയിട്ടുണ്ട്. പരേതനായ ദേശമംഗലം അഷ്ടമൂർത്തി നമ്പുതിരിപാടാണ് ഭർത്താവ്. സംസ്കാരം ബുധനാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു