ട്രയൽ റൺ സമയത്ത് ഇത്ര വലിയ നേട്ടം അസാധാരണം! 7.4 കോടി ഖജനാവിലെത്തിച്ച് വിഴിഞ്ഞം, ഇതുവരെ വന്നത് 46 കപ്പലുകൾ

By Web Team  |  First Published Nov 10, 2024, 10:45 AM IST

നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച്  46 കപ്പലുകളാണ്  തുറമുഖത്ത് എത്തിയത്. 1,00807 ടി ഇ യുവാണ്  ഇവിടെ കൈകാര്യം ചെയ്തത്


തിരുവനന്തപുരം: കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം.

നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച്  46 കപ്പലുകളാണ്  തുറമുഖത്ത് എത്തിയത്. 1,00807 ടി ഇ യുവാണ്  ഇവിടെ കൈകാര്യം ചെയ്തത്. ജൂലൈ മാസത്തിൽ മൂന്ന്, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബർ മാസത്തിൽ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേർന്ന കപ്പലുകളുടെ എണ്ണം. 7.4  കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്.

Latest Videos

undefined

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന എം എസ് സി ക്ലോഡ് ഗിരാർഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകൾ എത്തിച്ചേർന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരും. അങ്ങനെ വിഴിഞ്ഞം ഇന്ത്യയുടെ സുവർണ്ണതീരമായി മാറുകയാണെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം കമ്മീഷൻ ചെയ്യാനിരിക്കെയാണ് നിർണ്ണായക നേട്ടം വിഴിഞ്ഞം പേരിലെഴുതിയിട്ടുള്ളത്. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്ക് നീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയാക്കിയത്. 

10 രൂപയുടെ സ്റ്റാമ്പ് പേപ്പർ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; 500 രൂപ അച്ചടിച്ച് ചെലവാക്കി യുവാക്കൾ, അറസ്റ്റ്

അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!